Friday, August 27, 2010

Guru Jayanthi 2010

സാരഥി കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ 2010  ആഗെസ്റ്റ്  27  വെള്ളിയാഴ്ച  5  മണിക്കെ അബ്ബാസിയ സെന്‍ട്രല്‍ സ്കൂള്‍ അങ്കണത്തില്‍ വച്ചു 156  ആമാതു ഗുരുജയന്തി വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി .തികച്ചും ഭക്തിനിര്‍ഭരവും ദീപ അലങ്കൃതമായ അന്തരീക്ഷത്തില്‍  പ്രണവ മന്ത്രം , ദീപാര്പണം , ഗുരുദേവ കൃതികളുടെ ആലാപനം , ഗുരു പുഷ്പാഞ്ജലി , അര്‍ച്ചന , ആരതി , വിഭൂതി തുടങ്ങി എല്ലാ ചടങ്ങുകളും തനതായ ചിട്ടയോടുകൂടി നടത്തുകയുണ്ടായി. Dr .ഗീതാസുരാജിന്റെ "ഗുരുസ്മ്രിതി " 
പ്രഭാഷണ ത്തിലൂടെ ഗുരുവിന്റെ കാലഖട്ടത്തിലെ സാമൂഹ്യ വ്യവസ്ഥിതിയും , ആല്‍മീയവും, സാമൂഹികവുമായ പരിവര്തനങ്ങള്കെ അദ്ദേഹത്തിന്റെ  സംഭാവനകളും വിവരിക്കുകയുണ്ടായി . തികച്ചും സരള മായ ഭാഷയില്‍ സ്രോതാക്കള്കെ വിജ്ഞാനം പകരുവാന്‍ മഹതിക്ക്‌ കഴിഞ്ഞു എന്നുള്ളതെ എടുത്തു പറയേണ്ട കാര്യമാണ് .ഈയവസരത്തില്‍ Dr . ഗീതാസുരാജിനെ സാരഥി കുവൈറ്റിന്റെ പേരിലും , സാരഥി ഹവല്ലി യൂണിറ്റിന്റെ പേരിലും ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു .
ചടങ്ങിലെ  പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു :-
156 ആമത്  ശ്രീനാരായണ ജയന്തി ആഘോഷം 2010 ആഗെസ്റ്റ്  27നെ വെള്ളിയാഴ്ച  5 മണിക്കെ അബ്ബാസിയ സെന്‍ട്രല്‍ സ്കൂള്‍  അങ്കണത്തില്‍ വച്ചു നടത്തുന്നു . ഏവരുടെയും സാന്നിദ്ധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.

Sunday, July 25, 2010

ONAM 2010

ONAM-2010 of Saradhi-Kuwait will be held on September 17, 2010 at American International School, Maidan Hawalli.

Dignitaries from socio-commercial sectors, prominent celebrities from Malayalam tinsel screen like Vineet Srinivasan along with Asianet Star Singer fame Arun Gopan, Roshan and Shika Prabhakar will light up the fanfare on ONAM 2010.

Programme Committee General Convener Mr. Sudhir Sodar requested all members of Saradhi-Kuwait to work for the mega success of ONAM 2010.
 

Tuesday, June 8, 2010

ശ്രീ. ചന്ദ്രശേഖരനും കുടുംബത്തിനും യാത്രയയപ്പ് നല്‍കി.

ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനുശേഷം കുവൈറ്റില്‍നിന്ന് നാട്ടില്‍ സ്ഥിരതാമസത്തിനായി മടങ്ങുന്ന സാരഥി-കുവൈറ്റിന്‍റെ ആദ്യകാല പ്രവര്‍ത്തകനും ഹവല്ലി യൂണിറ്റ് അംഗവുമായ ശ്രീ. ചന്ദ്രശേഖരനും കുടുംബത്തിനും 2010 മെയ്‌ 28 നു കൂടിയ യൂണിറ്റ് മീറ്റിംഗില്‍ വച്ച് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. യൂണിറ്റ് ജോയിന്‍റ്റ് സെക്രട്ടറി ശ്രീ. വാസുദേവന്‍‌, ശ്രീ. ചന്ദ്രശേഖരന് മെമന്‍റ്റോ നല്‍കി ആദരിച്ചു. യൂണിറ്റ് അംഗവും സാരഥി ട്രസ്റ്റ്‌ ചെയര്‍മാനുമായ ശ്രീ.അഡ്വ.N.S. അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ ശ്രീ. വിദ്യാധരന്‍, ശ്രീ. അജയകുമാര്‍, ശ്രീ. വിജയന്‍. ശ്രീ. സജീവ്‌ എന്നിവരും  ചന്ദ്രശേഖരനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ശ്രീ. ചന്ദ്രശേഖരന്‍ മറുപടി പറഞ്ഞു. യാത്രയയപ്പ് നല്‍കിയതില്‍ അദ്ദേഹം എല്ലാ ഹവല്ലി യൂണിറ്റ് അംഗങ്ങള്‍ക്കും നന്ദി അറിയിച്ചു. യൂണിറ്റ് അംഗങ്ങള്‍ക്ക് പുറമേ ട്രസ്റ്റ്‌ സാരഥി-കുവൈറ്റ്‌ അധ്യക്ഷന്‍ ശ്രീ. ശശിധരന്‍. ജനറല്‍ സെക്രെട്ടറി ശ്രീ. ദീപക് സദാനന്ദന്‍, ട്രെഷറാര്‍ ശ്രീ. മോഹന്‍ദാസ്‌ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ശ്രീ.ചന്ദ്രശേഖരനും കുടുംബത്തിനും നല്‍കിയ യാത്രയയപ്പിലെ ചില ചിത്രങ്ങള്‍ ഇതാ:

Thursday, May 27, 2010

ദിപിന്‍ സുധാകരന് ആശംസകള്‍

ഈ വര്‍ഷത്തെ അഖിലേന്ത്യ പ്രീ-മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്കും,സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ അഞ്ചാം റാങ്കും നേടിയ, കണ്ണൂര്‍ കടലായി 'ദീപ്തിയില്‍' ദിപിന്‍ സുധാകരന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകള്‍. സാരഥി-കുവൈറ്റ്‌ ഫാഹേല്‍ യൂണിറ്റിലെ അംഗം ശ്രീ. സുധാകരന്‍-ജയ പ്രതിഭ ദമ്പതികളുടെ ഇളയ പുത്രനാണ് ദിപിന്‍ സുധാകരന്‍.

ദിപിന് എല്ലാവിധ അനുഗ്രഹങ്ങളും ദൈവവും ഗുരുവും നല്‍കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. വൈദ്യശാസ്ത്രത്തില്‍ ഉന്നത നിലവാരത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നതിനോടൊപ്പം, മത്സര പരീക്ഷയില്‍ ഭാരതത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷതന്നെ ദിപിന്‍ ലക്‌ഷ്യം വയ്ക്കണമെന്നും ഞങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

(കേരള കൌമുദിയിലും (മെയ്‌ 25 , 2010 ), ഹിന്ദുവിലും  ദിപിനെ കുറിച്ച് വന്ന വാര്‍ത്തകള്‍  താഴെ കൊടുക്കുന്നു):
 

KANNUR: Hard work and dedication helped Dipin Sudhakaran here secure second rank in the All India Pre-Medical Entrance Examination held on May 16.

Dipin's happiness after the announcement of the results knew no bounds as he told that his hard work and total focus on his preparation for the examination over the last one year yielded fruit. He scored 450 marks out of 480 in the exam. He has already decided the medical college he would join for his studies.

“I will opt the Jawaharlal Institute of Postgraduate Medical Education and Research (JIPMER) in Puducherry,” he said adding that he was choosing it because it was one of the best medical colleges in South India.

Dipin from ‘Deepthi House' at Kuruva here spent a year after completing his Plus Two for preparing for the all India pre-medical test.

A top-scorer in his school examinations, he suspended all his other hobbies, including TV watching and playing cricket, for concentrating on the preparation, for which he joined a Thrissur-based coaching centre.

A student of St. Michael's Anglo-Indian Boys' Higher Secondary School here till the SSLC examination, Dipin joined Chinmaya Vidyalaya at Chala here for the Plus Two course under the CBSE.

He got A+ for all subjects in the SSLC examination and secure 92 per cent for the Plus Two examination.

“I never expected I would get the top rank, though I was confident of scoring high marks in the all-India examination,” 19-year-old Dipin told The Hindu.

In the State medical entrance examination in 2009, his rank was 1,853. He then decided to prepare for the all-India entrance examination for one year and strictly followed a time-table for the studies.

Introduction of objective-type question paper for the final examination from this year was also helpful, he said

His parents, Jaya Pratibha, house wife, and K. Sudhakaran, who had been working in Kuwait for over 30 years and was back home a day before the announcement of the results, said that Dipin needed no prompting from them for preparing for examinations.

Their eldest daughter, Deepthi, was studying for M.Sc. Biotechnology in Bangalore.

Saturday, May 8, 2010

അഥുല്‍ രാംദാസിന് ആശംസകള്‍

ഭരതനാട്യം(വിഷ്ണുകൌതം&അല്ലാരിപ്പ്,ശബ്ദം), നാടോടിനൃത്തം എന്നീഇനങ്ങളില്‍ 2010 മെയ്‌ 7ന് കുവൈറ്റ്‌ അമേരിക്കന്‍ ഇന്‍റെര്‍നാഷണല്‍ സ്കൂളില്‍ വച്ചുനടന്ന നൃത്താഞ്ജലി-2010ല്‍ അരങ്ങേറ്റംകുറിച്ച അഥുല്‍ രാംദാസിന് സാരഥി-കുവൈറ്റ്‌ ഹവല്ലി യൂണിറ്റിന്‍റെ ആശംസകള്‍.അഥുല്‍ രാംദാസിന്‍റെ പഠനത്തിനും പഠനേതര കലാപ്രവര്‍ത്തനങ്ങള്‍ക്കും ഗുരുവും ദൈവവും എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ..

Tuesday, May 4, 2010

ദൈവദശകത്തിന്‍റെ കാലികപ്രസക്ത്തി (ഭാഗം. 1)

ദൈവദശകത്തിന്‍റെ കാലിക പ്രസക്തി എന്നതാണ് ഹവല്ലി യൂണിറ്റ് ‌ അവതരിപ്പിക്കുന്ന വിഷയം.ഇന്നത്തെ കാലഘട്ടത്തില്‍ മാത്രമല്ല ഭൂമി നിലനില്‍ക്കുന്നിടത്തോളം ദൈവദശകം പ്രസക്തമാണ്.അതിനര്‍ത്ഥം ഈ കൃതി കാലാതിവര്‍ത്തിയാണ് എന്നതാണ്.ഇത് വായിക്കുകയും പഠിക്കുകയും ചെയ്യുന്ന നമ്മള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ ഭാഗ്യം ചെയ്തവരാണ്. ദൈവദശകത്തിന്‍റെ കാലിക പ്രസക്തി എന്ത് എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഒരു ഉത്തരം പറഞ്ഞാല്‍ ഇത് ഏതു മതത്തില്‍പെട്ടവര്‍ക്കും അവരുടെ പ്രാര്‍ത്ഥനക്കായി അല്ലെങ്കില്‍ ദൈവത്തെ ആരാധിക്കാനായി ചൊല്ലവുന്നതാണ് എന്നതുതന്നെയാണ്. അദ്വൈത സത്യമാകുന്ന (അതായത് ദ്വൈതം അല്ലെങ്കില്‍ രണ്ടല്ല, ഒന്നാണ് എന്ന സത്യം) ഉജ്വല രത്നത്തെ ഒരു കൊച്ചി ചിമിഴിലാക്കി അയത്ന ലളിതമായി ലോകത്തിനു നല്‍കി അനുഗ്രഹിച്ചിരിക്കുകയാണ് ഗുരു. ഈ കൃതിയുടെ പഠനം കൊണ്ടുതന്നെ ഒരാള്‍ക്ക് പരമസത്യം കണ്ടെത്താം. അതുകൊണ്ടുതന്നെയാണ് ചിന്തകന്മാര്‍ ദൈവദശകത്തെ ഉപനിഷത്തായി കണക്കാക്കുന്നത്. ഉപനിഷത്ത് എന്ന വാക്കിന്‍റെ അര്‍ഥം അറിവിന്‍റെ അവസാനം എന്നാണ്. ആരാണ് ദൈവം, എന്താണ് ദൈവം എന്ന് തുടങ്ങിയുള്ള എല്ലാ അടിസ്ഥാന ചോദ്യങ്ങളുടെയും അവസാനമാണ് ഉത്തരമാണ് ദൈവദശകം.അതിനാല്‍ ഈ കൃതിയെ ദൈവോപനിഷത്ത് എന്ന് വിശേഷിക്കപ്പെടുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ ശ്രീനാരായണ ഗുരുവിന്‍റെ ദര്‍ശനങ്ങള്‍ കൂടുതല്‍ പ്രസക്ത്തമായി കൊണ്ടിരിക്കുകയാണ്. സമകാലിക മനുഷ്യന്‍റെ പ്രശ്നങ്ങളെയും പ്രതിസന്ധികളേയും മുന്‍നിര്‍ത്തി ഗുരുവിന്‍റെ കൃതികളും ദര്‍ശനങ്ങളും വ്യാഖ്യാനിക്കപ്പെടെണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. ഇന്ന് മനുഷ്യന്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് 'മതം' എന്ന വികാരമാണ്. തങ്ങളുടെ മതമാണ്‌ ഏറ്റവും ഉന്നതമെന്ന് എല്ലാവരും കരുതുന്നു. മറ്റുള്ള മതങ്ങളോടോ ജനങ്ങളോടോ സഹിഷ്ണുത പുലര്‍ത്താന്‍ പോലും തയ്യാറാകാതെ 'മതഭ്രാന്തിന്‍റെ' വേരുകള്‍ ലോകമെങ്ങും പടരുന്നു.ചിലരാവട്ടെ മറ്റുള്ള മതങ്ങളിലോ വിശ്വാസധാരകളിലോ പെട്ടവരെ അവിശ്വാസികളെന്നോ, പാപികളെന്നോ വിശ്വസിക്കുന്നു അല്ലെങ്കില്‍ അവരെ അങ്ങിനെ മുദ്രകുത്തുന്നു. ഇത്തരം സങ്കുചിത വിശ്വാസങ്ങളും ചിന്തകളും മതഭ്രാന്ത്‌ വളര്‍ത്തുന്നതിലും മതാധിഷ്ട്ടിത തീവ്രവാദത്തിലും ഭീകരവാദത്തിലും ചെന്നെത്തുന്നു.തന്മൂലം നിരപരാധികളായ മനുഷ്യരുടെ കൂട്ടകുരുതിക്കും മറ്റു അപരിഹാര്യമായ വ്യഥകള്‍ക്കും ഹേതുവാകുന്നു.

ഈ മതഭ്രാന്തിനുള്ള മറുപടിയാണ് ദൈവദശകം.എല്ലാ മതതത്വങ്ങളെയും ഉള്‍ക്കൊണ്ട്‌ എല്ലാവരെയും ഉള്‍പ്പെടുത്തികൊണ്ട് രചിച്ച കൃതിയാണിത്.നാം പല ദൈവരൂപങ്ങളെയും ദൈവദൂതരെയും ആരാധിക്കുന്നു. ഉദാഹരണത്തിന് ബ്രഹ്മാവ്‌, വിഷ്ണു, കൃഷ്ണന്‍, യേശുക്രിസ്തു എന്നിത്യാദി . പക്ഷെ ഈ കൃതിയില്‍ ഒരു ദൈവരൂപത്തെയോ ദൈവദൂതരെയോ സംബോധന ചെയ്യുകയോ പ്രതിപാദിക്കുകയോ ചെയ്യുന്നില്ല. പകരം ദൈവമേ കാത്തുകൊള്‍കങ്ങ്..! എന്നാണ് പറയുന്നത്.
അപ്പോള്‍ ദൈവം എന്നാല്‍ എന്താണ്? ഇവിടെ ദൈവം എന്നാല്‍ 'പരബ്രഹ്മം' അല്ലെങ്കില്‍ 'പരമസത്യം' എന്നാണ് ഗുരു വിവക്ഷിക്കുന്നത്. അതായത് താന്‍ സാക്ഷാത്കരിച്ചുകണ്ട പരമസത്യതെയാണ് ഗുരു ഈ കൃതിയില്‍ ദൈവം എന്ന സംജ്ഞ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആകാശത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് എന്നാണ് ദൈവ ശബ്ദത്തിനര്‍ത്ഥം. തന്‍റെ ജീവിതത്തെ പൂര്‍ണ്ണ സാഫല്യത്തില്‍ എത്തിച്ച അതേ സത്യത്തെ തന്നെ സര്‍വ്വാത്മനാ സമാശ്രയിക്കാനാണ് ഗുരുദേവന്‍ ദൈവദശകത്തിലെ ആദ്യപദ്യം കൊണ്ട് സമൂഹത്തോട് ആവശ്യപ്പെടുന്നത്.

ദൈവദശകത്തിന്‍റെ കാലികപ്രസക്ത്തി (ഭാഗം 2)

ദൈവത്തിന് രൂപമില്ല എന്നുതന്നെയാണ് എല്ലാ മതങ്ങളും പറയുന്നത്, ക്രിസ്തുമതമായാലും ഇസ്ലാമായാലും, ഹിന്ദുസംസ്കാരമായാലും. ഹൈന്ദവ വീക്ഷണത്തില്‍ പരബ്രഹ്മം എന്നാണ് ദൈവത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഈ പരബ്രഹ്മത്തെ ഗുരു എങ്ങിനെയാണ്‌ കണ്ടറിഞ്ഞത്‌ അല്ലെങ്കില്‍ ഈ പരബ്രഹ്മം എങ്ങിനെയുള്ളതാണ് എന്നാണ് ഗുരു നമുക്ക് പറഞ്ഞുതന്നത് എന്നറിയാനായി "ചിജ്ജടചിന്തനം" എന്ന കൃതിയിലെ ഈ വരികള്‍ നോക്കൂ:


"ഒരു കോടി ദിവാകരരോത്തുയരും പടി

പാരോടു നീരനലാദികളും

കൊടുമാറു കിളര്‍ന്നു വരുന്നൊരു നിന്‍

വടിവെന്നു മിരുന്നു തിളങ്ങിടെണം "
ഒരു കോടി സൂര്യന്മാര്‍ ഒന്നിച്ചു ഉദിച്ചുയരുമ്പോളുണ്ടാകുന്ന തേജസ്സ്, വസ്തുരൂപം അഥവാ ദൈവരൂപമായി തെളിഞ്ഞെന്നാണ് ഗുരു പറയുന്നത്. ഈ പരമസത്യമാകുന്ന പരബ്രഹ്മത്തിലേക്ക് എത്താനുള്ള മാര്‍ഗങ്ങള്‍ മാത്രമാണ് നാം ആരാധിക്കുന്ന ദൈവരൂപങ്ങള്‍. ജീവിതമാകുന്ന സംസാര സാഗരത്തെ താണ്ടി അല്ലെങ്കില്‍ തരണം ചെയ്ത് നാം എവിടെ നിന്ന് പുറപ്പെട്ടോ അവിടെ തിരികെ എത്താനുള്ള അതായത് പരബ്രഹ്മത്തില്‍ വിലയം പ്രാപിക്കുന്നതിനായാണ് നാം ഇഷ്ട ദൈവരൂപത്തെ അല്ലെങ്കില്‍ ഇഷ്ടദേവനെ പ്രാര്‍ഥിക്കുന്നത്. അങ്ങിനെ നമ്മുടെ ജീവിതയാത്രയില്‍ എപ്പോഴും ഇഷ്ടദൈവത്തെ പ്രാര്‍ത്ഥിച്ച് അവസാനം രൂപങ്ങളില്ലാതെ തന്നെ പരമസത്യത്തിലെത്താനാവും. ദൈവനാവികന്‍ ശരണാഗതരെ ജീവിതമാകുന്ന സമുദ്രം കടത്തുക മാത്രമല്ല തന്നോടോരുമിപ്പിക്കുകയും ചെയ്യുന്നു.

ഗുരു പാടിപുകഴ്ത്തുന്ന ദൈവം ജഗത്തിന് മുഴുവന്‍ സാക്ഷിയായി വിളങ്ങുന്ന അഖണ്ടബോധ സ്വരൂപനായ പരമാത്മാവാണെന്ന് 'ഒന്നൊന്നായ് യെണ്ണിയെണ്ണി..' എന്ന് തുടങ്ങുന്ന ശ്ലോകത്തില്‍ വ്യക്ത്തമാക്കുന്നു. ഈ ഭൂമിയില്‍ നമുക്ക് കിട്ടുന്നതെന്തും ആ പരമാത്മാവ്‌ തന്നതാണെന്ന ചിന്ത ഉണ്ടാവുകയും ഒരു നിമിഷം പോലും ദൈവത്തെ മറക്കരുതെന്നുള്ള ആശയമാണ് 'അന്നവസ്ത്രാദി മുട്ടാതെ..' എന്ന് തുടങ്ങുന്ന പദ്യത്തില്‍ ഗുരു ഓര്‍മിപ്പിക്കുന്നത്‌. ഈ ലോകത്തുള്ള എല്ലാ വസ്തുക്കളും ഏതോ ഒന്നില്‍ കോര്‍ത്തിണക്കി പരസ്പ്പര ബന്ധത്തോടെ വര്‍ത്തിക്കുന്നു. ഭഗവത്ഗീതയില്‍ കാണുന്ന വിശ്വരൂപ വിവരണവും പുരാണങ്ങളില്‍ കാണുന്ന വിരാട്ട്രൂപ വര്‍ണ്ണനയും ഈ തത്വത്തെ വെളിപ്പെടുത്തുന്നു. മതത്തിന്‍റെ പേരില്‍ വഴക്കടിക്കാതെ എല്ലാം ഒരിടത്തേക്കാണ്‌ ചെല്ലുന്നതെന്ന ആശയമാണ് ഇവിടെ വരുന്നത്. ദൈവത്തെ സമുദ്രത്തോട്‌ താരതമ്യപ്പെടുത്തുമ്പോഴും ഈ ആശയംതന്നെയാണ് ഗുരു നമുക്കു പറഞ്ഞു തരുന്നത് .

'ആഴിയും തിരയും കാറ്റും...' എന്ന് തുടങ്ങുന്ന പദ്യം മുതല്‍ പിന്നീടു ദൈവത്തെ ഉപാസിക്കുന്ന ആള്‍ക്ക് ലഭിക്കുന്ന സത്യബോധത്തെക്കുറിച്ചു ക്രമമായി വിവരിക്കുന്നു. ഇക്കാണുന്നതൊക്കെ ഏതെങ്കിലും തരത്തില്‍ ഭിന്നമാണോ? അല്ല. ഒന്നും ദൈവത്തില്‍ നിന്ന് ഭിന്നമല്ല എന്ന സത്യദര്‍ശനമാണ്‌ 'നീയല്ലോ സൃഷ്ട്ടിയും സൃഷ്ട്ടാവയതും....' എന്ന് തുടങ്ങുന്ന പദ്യത്തില്‍ ഗുരു നമുക്കു പറഞ്ഞുതരുന്നത്. തത്വമസി എന്ന ആശയം സാക്ഷാത്കരിച്ചുകൊണ്ടാണ് ഗുരുദേവന്‍ ഈ ശ്ലോകം പ്രതിപാദിച്ചിരിക്കുന്നത്.ബ്രഹ്മത്തെകുറിച്ചും മായയെകുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് അന്തിമമായ മറുപടി നല്‍കുന്നതാണ് 'നീയല്ലോ മായയും മായാവിയും..' എന്ന ശ്ലോകം.

'നീ സത്യം ജ്ഞാനമാനന്ദം..' എന്ന ശ്ലോകത്തില്‍ ദൈവം സത്യമാണെന്ന് പറയുന്നു. അപ്പോള്‍ എന്താണ് ഈ സത്യം? മാറ്റമില്ലാത്ത നിലനില്‍പ്പാണ് സത്യം. ഒരു വസ്തു അതേപടി നിലനില്‍ക്കുകയാനെങ്കില്‍ സത്യവും അതിന് മാറ്റം വന്നാല്‍ അത് അസത്യവും ആകുന്നു. ഉദാഹരണത്തിന് മാല, വള തുടങ്ങി സ്വര്‍ണ്ണഭരണങ്ങള്‍ തല്‍ക്കാല  ദര്‍ശനങ്ങളാണ്. ഇവ ഉരുക്കിയാല്‍ സ്വര്‍ണ്ണമായി മാറും അപ്പോള്‍ സ്വര്‍ണ്ണം എന്നത് സത്യവും അതുകൊണ്ട് ചമയ്ക്കുന്ന ആഭരണങ്ങള്‍ അസത്യവും ആണ്. മാറ്റമില്ലാതെ നിലനില്‍ക്കുന്നതാണ് ദൈവം. ഈ ദൈവം എവിടെ ഇരിക്കുന്നു എന്ന ചോദ്യത്തിനുത്തരമാണ് 'അകവും പുറവും തിങ്ങും..' എന്ന പദ്യം.ഇങ്ങനെ അകവും പുറവും തിങ്ങുന്ന ദൈവത്തെ എങ്ങും കണ്ടറിയുവാനും ആ ദൈവം വിജയിക്കുന്നത് കണ്ടു കണ്‍കുളിര്‍ക്കാനുമാണ് ഗുരു നമ്മോട് ആവശ്യപ്പെടുന്നത്.

ദൈവദശകത്തിന്‍റെ കാലികപ്രസക്ത്തി (ഭാഗം 3)

പരബ്രഹ്മമാകുന്ന ദൈവത്തില്‍ നിന്ന് അല്പ്പകലത്തേക്ക് അകന്നുപോയ ജീവജലങ്ങളാണ് നാമെല്ലാവരും. ഈ ജീവാത്മാക്കളെല്ലാം തിരിച്ചു പരമാത്മാവിലേക്ക് വിലയം പ്രാപിച്ചു ശാശ്വതാനന്ദം കണ്ടത്തേണ്ടതുണ്ട്. ഇങ്ങനെ കണ്ടെത്തിയാലെ ദൈവവിജയം ഉണ്ടാകൂ.അതു തന്നെയാണ് ജീവിത വിജയവും.ദൈവദശകം ഉരുവിടുന്നവര്‍ക്കെല്ലവര്‍ക്കും ഈ ജീവബ്രഹ്മൈക്യം കൈവന്ന് ജീവിത വിജയമുണ്ടാകുമാറാകട്ടെ എന്നാണ് 'അങ്ങ്, ഭഗവാനെ ജയിക്കുക..' എന്ന ഭാഗം കൊണ്ട് ഗുരുദേവന്‍ അര്‍ത്ഥമാക്കുന്നത്‌.

ഒരു കാര്യം ആനുഷംഗികമായി പറഞ്ഞുകൊള്ളട്ടെ. 'അങ്ങ് ഭഗവാനെ ജയിക്കുക..' എന്ന ശ്ലോകം ചോല്ലുംബോഴാണ് നമ്മില്‍ പലരും ഏറ്റവും കൂടുതല്‍ തെറ്റ് വരുത്തുന്നത്.

'അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്ത്തുന്നു ഞങ്ങള്‍, അങ്ങ് ഭഗവാനെ ജയിക്കുക' എന്നാണ് ചൊല്ലേണ്ടത് . പക്ഷെ നമ്മില്‍ പലരും ചൊല്ലുന്നതോ 'പുകഴ്ത്തുന്നു ഞങ്ങളങ്ങു ഭഗവാനെ' എന്നും!. പരബ്രഹ്മവും നമ്മളും ഒന്നാണ് എന്ന് പറയുന്ന ക്ഷന്തവ്യമല്ലാത്ത തെറ്റാണു ഇവിടെ നമ്മള്‍ വരുത്തുന്നത്.

ദൈവദശകം പത്തു മന്ത്രങ്ങളുള്ള ഉപനിഷത്താണ്. കാലാതിവര്‍ത്തി എന്ന് മാത്രമല്ല ഇത് മതാതിവര്‍ത്തികൂടിയാണ്. മതമാല്ത്സര്യഭേദചിന്തകള്‍ ഒന്നുമില്ലാതെ ബാലനും വൃദ്ധനും, ജ്ഞാനിക്കും അജ്ഞാനിക്കും, ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും എന്ന് വേണ്ട സര്‍വര്‍ക്കും ഒരുപോലെ ഇത് ഭക്ത്തിരസത്തെ പ്രദാനം ചെയ്യുന്നു. ഈ ഉപനിഷത്ത് സത്യം ഉള്‍ക്കൊള്ളാനും ആചാര്യന്‍റെ പാദങ്ങളെ പിന്തുടരാനുമുള്ള കരുത്ത് ഓരോരുത്തരും സമ്പാദിക്കുക എന്നതാണ് ഇന്നത്തെ അടിയന്തിരാവശ്യം. ദൈവവും ഗുരുവും അതിന് തുണയരുളട്ടെ. ദൈവോപനിഷത്ത് രചിച്ച നാരായണഋഷിയുടെ പാദങ്ങളില്‍ ആയിരമായിരം സാഷ്ട്ടാംഗ പ്രണാമം.


(2010 ഏപ്രില്‍ 23ന് സംഘടിപ്പിച്ച സാരഥി-കുവൈറ്റ്‌ മെഗാ കുടുംബ സംഗമത്തില്‍ ഹവല്ലി യൂണിറ്റിനെ പ്രതിനിധീകരിച്ചു ശ്രീമതി. നിഷ അനൂപ്‌ അവതരിപ്പിച്ച വിഷയത്തിന്‍റെ പൂര്‍ണ്ണ രൂപം )

Wednesday, April 28, 2010

NRITHANJALI 2010

Dance Debut @ arangettam  titled 'NRITHANJALI 2010' of students of renowned Dance Master & Choreographer Mrs. Bobby Anilraj of Salmiya Unit of Saradhi-Kuwait is on May 07, 2010 at 6 P.M at American International School, Maidan Hawalli, Kuwait. The NRITHANJALI 2010 will be inaugurated by Hon'ble Ambassador of India to Kuwait H.E. Mr. Ajai Malhotra.
Master Adhul Ramdas, S/o Mr. Ramdas of our unit is one of the young debutant in the 'NRITHANJALI 2010', among various other budding talents who showcase their dance-talents in their first public dance performance.
We wish all success to NRITHANJALI 2010. We also wish all success and very best to Adhul Ramdas and all other budding dancers who make their debut in the programme.
In this context, the organizers invite all of you to NRITHANJALI-2010 and to grace the occasion by your esteemed presence at the venue and to encourage all the kiddies who make their first ever public dance performance.
NRITHANJALI 2010

Sunday, April 25, 2010

സാരഥി കുവൈറ്റ്-കുടുംബസംഗമം-2010; റിപ്പോര്‍ട്ടും ചിത്രങ്ങളും

സാരഥി കുവൈറ്റ്‌ കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില്‍ 2010 ഏപ്രില്‍ 23ന് രാവിലെ 10 മണിക്ക് മിഷ്റഫ് ഗാര്‍ഡനില്‍ വച്ച് 'കുടുംബസംഗമം-2010 ' എന്ന പേരില്‍ സാരഥി കുടുംബാംഗങ്ങളുടെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. ദൈവദശകം ആലപിച്ച് ചടങ്ങുകള്‍ ആരംഭിച്ചു. സാരഥി-കുവൈറ്റ്‌ അധ്യക്ഷന്‍ ശ്രീ.N. ശശിധരന്‍ 'കുടുംബസംഗമം-2010' ഉദ്ഘാടനം ചെയ്തു. 


അംഗങ്ങളുടെ 'മാര്‍ച്ച്‌-പാസ്റ്റ്നു' ശേഷം സാരഥി-കുവൈറ്റിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും ശ്രീനാരായണ ഗുരുദര്‍ശനങ്ങളെ ആസ്പദമാക്കി ഓരോ വിഷയം അവതരിപ്പിച്ചു. അതില്‍ ഞങ്ങളുടെ യൂണിറ്റിനെ പ്രതിനിധീകരിച്ച് ശ്രീമതി. നിഷ അനൂപ്‌ അവതരിപ്പിച്ച 'ദൈവദശകത്തിന്‍റെ കാലിക പ്രസക്തി' (Contemporary Relevance of Daivadadashakam) എന്ന വിഷയം ഏറെ ശ്രദ്ധിക്കപ്പെട്ടു. (പ്രസ്തുത വിഷയത്തിന്‍റെ പൂര്‍ണ്ണരൂപം, വായനക്കാര്‍ക്കായി ഞങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്).


തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ, കായിക പരിപാടികള്‍ അവതരിപ്പിച്ചു. പ്രഭാതഭക്ഷണവും പിന്നീട് ഉച്ചഭക്ഷണവും അംഗങ്ങള്‍ക്കായി ഒരുക്കിയിരുന്നു.


പിന്നീട്, കുടുംബസംഗമം-2010ല്‍ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും, സാരഥി-കുവൈറ്റ്‌ വനിതാ വിഭാഗം 2010 ജനുവരി 08ന് സംഘടിപ്പിച്ച 'സര്‍ഗസംഗമം-2009'ല്‍ പങ്കെടുത്ത കുട്ടികള്‍ക്കും വനിതകള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണവും നിര്‍വഹിച്ചു. വൈകിട്ട് 4.30 യോടെ പൂര്‍ണ്ണമത: ചൊല്ലി കുടുംബസംഗമം-2010 സമാപിച്ചു.


പ്രതികൂല കാലാവസ്ഥയും മറ്റുപ്രശ്നങ്ങളും അതിജീവിച്ച് കുടുംബസംഗമം-2010 വിജയിപ്പിച്ച എല്ലാ സാരഥി കുടുംബാംഗങ്ങളോടും കുട്ടികളോടും ഞങ്ങള്‍ നന്ദി അറിയിക്കുന്നു. നിലവാരമുള്ള കലാ-കായിക-വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്തി മികവുറ്റരീതിയില്‍ തുടര്‍ന്നും സാരഥി കുടുംബ-കൂട്ടായ്മ സംഘടിപ്പിക്കാന്‍ കേന്ദ്ര നേതൃത്തത്തിനു സാധിക്കട്ടേയെന്നും ഞങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.


കുടുംബസംഗമം-2010ലെ ചില ചിത്രങ്ങള്‍ ഇതാ: ...


Monday, April 19, 2010

ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍-PAC മെമ്പര്‍മാര്‍ക്ക് ആശംസകള്‍

കുവൈറ്റിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളുകളിലെ (ICSK), സീനിയര്‍ ബ്രാഞ്ച്, അമ്മാന്‍ ബ്രാഞ്ച്,  ജൂനിയര്‍ ബ്രാഞ്ച് എന്നിവടങ്ങളിലെ Parents' Advisory Council (PAC) തെരഞ്ഞടുപ്പുകളില്‍ സാരഥി-കുവൈറ്റ്‌ ഹവല്ലി യൂണിറ്റിലെ അംഗങ്ങളായ ശ്രീ. അജയകുമാര്‍ P.G., ശ്രീ. അഡ്വ. അനൂപ്‌ വാസു, ശ്രീ. K.P. സുരേഷ് എന്നിവര്‍ വിജയിച്ചുഎന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. 

ശ്രീ  അജയകുമാര്‍   ICSK സീനിയര്‍ ബ്രഞ്ചിലേക്കും ശ്രീ. അഡ്വ. അനൂപ്‌ വാസു ICSK അമ്മാന്‍ ബ്രഞ്ചിലേക്കും ശ്രീ. K .P. സുരേഷ് ICSK ജൂനിയര്‍ ബ്രഞ്ചിലേക്കും തെരഞ്ഞടുക്കപ്പെട്ടു. ശ്രീ. അജയകുമാറിനെ പിന്നീട് ICSK സീനിയര്‍ ബ്രാഞ്ചില്‍ നിന്നുള്ള  Board of Trustees ഉപപ്രതിനിധിയും തെരഞ്ഞെടുത്തു.

വിജയികള്‍ക്ക് ആശംസകള്‍ നേരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുരുദേവന്‍റെ അനുഗ്രഹങ്ങള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. അതോടൊപ്പം ഇവരുടെ വിജയത്തിനായി  പ്രവര്‍ത്തിച്ച നല്ലവരായ എല്ലാ വിഭാഗം ആളുകളോടും സംഘടനകളോടും, സാരഥി കുടുംബംഗങ്ങളോടും   സാരഥി-കുവൈറ്റ്‌ ഹവല്ലി യൂണിറ്റിനുള്ള നന്ദി രേഖപ്പെടുത്തുന്നു.  കൂടാതെ  സാരഥി-കുവൈറ്റ്‌ അധ്യക്ഷന്‍ ശ്രീ. N. ശശിധരന്‍ മറ്റ് അംഗങ്ങള്‍ എന്നിവരോടും ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും എല്ലാ വിധ സഹായ സഹകരണങ്ങളും അഭ്യര്‍ഥിച്ചുകൊള്ളുന്നു.   

ഭാഗവത പ്രഭാഷണം


ശ്രീമദ് ഭഗവദ്ഗീതയെ ആസ്പദമാക്കി, സ്വാമി ഉദിത് ചൈതന്യയുടെ  പ്രഭാഷണം സാരഥി-കുവൈറ്റ്‌  ഏപ്രില്‍ 22 , 2010ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍, അമ്മാന്‍ ബ്രാഞ്ച്, സാല്‍മിയയില്‍ വച്ച് വൈകിട്ട് 7 മണിക്ക് സംഘടിപ്പിക്കുന്നു. ഏവര്‍ക്കും സ്വാഗതം.                 സ്വാമി ഉദിത് ചൈതന്യയെ കുറിച്ച് കൂടുതല്‍ അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക:   Chaithanyaji.org

Saturday, April 17, 2010

We Complete Two Year Today....

We are extremely happy to announce that today is the SECOND SUCCESSFUL YEAR since our UNIT commenced BLOGGING.

In this unique occasion we present here, the total visitor statistics and country share of visits in our Blog:


Total Number of visits so far: 2831

Average per day visitors: 22

Country Page Views:


IndiaIndia [32%]

United  StatesUnited States [17%]

KuwaitKuwait [12%]

United  KingdomUnited Kingdom [7%]

MalaysiaMalaysia [4%]

Saudi ArabiaSaudi Arabia [4%]

United Arab  EmiratesUnited Arab Emirates [3%]

NorwayNorway [2%]

PortugalPortugal [2%]

GermanyGermany [2%]

Sri LankaSri Lanka [2%]

PhilippinesPhilippines [1%]

IrelandIreland [1%]

NetherlandsNetherlands [1%]

RussiaRussia [1%]

QatarQatar [1%]

European  UnionEuropean Union [1%]

PakistanPakistan [1%]

BahrainBahrain [1%]

NigeriaNigeria [1%]

SwitzerlandSwitzerland [1%]

OmanOman [1%]

AlgeriaAlgeria [1%]

SpainSpain [1%]


We thank all of our visitors and well-wishers from Kuwait and abroad for their support and wish that it will be continued with renewed intensity and vigour.

Wednesday, April 14, 2010

ഏവര്‍ക്കും വിഷു ആശംസകള്‍. ..

ചേലെഴും കണ്ണന്‍റെ പൊന്നരഞ്ഞാണം,
കണിക്കൊന്നയായ് പൂത്തുലയവേ,
മനസിലൊരുനൂറു മഞ്ഞക്കണിക്കൊന്ന,
വിരിഞ്ഞതുപുഞ്ചിരിയായ് പകരവേ,
നിറഞ്ഞ കാന്തിയും സമൃദ്ധിയും ഈശനേ-
വര്‍ക്കു മളവറ്റു ചൊരിയവേ,
കണികണ്ടു കണ്‍കുളിര്‍ന്നു,പൂത്തിരി
കത്തിച്ചു വിഷുനാമേവരും കൊണ്ടാടവേ,
നേരുന്നാശംസകള്‍ സാരഥി കുടുംബംഗങ്ങള്‍ക്കേവര്‍ക്കും,
നന്മനിറഞ്ഞൊരുവത്സരം നിങ്ങള്‍ക്കുമായിടട്ടെ!

ഏവര്‍ക്കും വിഷു ആശംസകള്‍...

Tuesday, April 6, 2010

Report & Photos of 'Picnic-2010' of Hawalli Unit

The Hawalli Unit of Saradhi Kuwait has conducted a day-long picnic of its members, kids and family on April 02, 2010 at Al Mulla Garden in Kuwait City. The picnic commenced with rendition of DAIVADASHAKAM. The Program Convener Mr. P.G Rajendran welcomed the gathering. The newly elected president of Saradhi-Kuwait Mr. N. Sasidharan inaugurated the picnic.

First in the agenda of the Picnic was a brief assessment of the progress made in the informal education program conceived by the Hawalli Unit of Saradhi-Kuwai under title ‘Padashala’. The Padashala teachers viz., Mrs. Nisha Anoop, Mrs. Sindhu Sajeev, Mrs. Sheeja Rajendran, Mrs. Rema Vidyadharan and Mrs. Rija Ramdas were jointly presided over the session. The Unit Members were unanimous in expressing their appreciation on the unique endeavour of Padashala and its current make up and going. However quite a few suggestions were also aired in.

Mrs. Nisha Anoop has, thereafter, mooted a variety of suggestions aimed to enrich the Padashala curriculum and to develop the creative skills and camaraderie of children in the Padashala. She also suggested a dress-code for Padashala students mainly for using in public functions. The session unanimously agreed to off-white pyjamas for boys and same colour skirt and top for girls. The session concluded by a vote of thanks tendered by Mrs. Sindhu Sajeev.

Thereafter, mementos were given away to all the Padashala teachers in honour of their services. The President of Saradhi-Kuwait Mr. N. Sasidharan presented memento to Mrs. Nisha Anoop. The Saradhi Trust Chairman Mr. Adv. N.S. Aravindakshan presented memento to Mrs. Sindhu Sajeev. The Saradhi Trust Secretary Mr. Adv. Sashidhara Panicker presented memento to Mrs. Sheeja Rajendran. The Treasurer of Saradhi-Kuwait Mr. K.R. Mohandas presented memento to Mrs. Rema Vidyadharan and the Saradhi Women’s Wing Chairperson Mrs. Rethi Dinesh presented memento to Mrs. Rija Ramdas.

Next came the turn of Mr. Nithin Kumar who virtually unleashed a tranche of games and fun-fillers for the entertainment kids and adults. Starting with musical chair for kids and ladies, the line-up of games n’ fun were comprised of frisbee-throwing, running race for kids and gents, musical-ring for ladies, lemon & spoon, animated javelin throw, team building, quick-questions n' spot prizes etc. Needless to say that the quick-questions n' spot prizes have literally stole the show. In the meanwhile there was a brief lunch break in the picnic. The picnickers were provided with food for meagre costs. The picnic ended at 18.00 hours but due to the paucity of time, many of the games n’ fun-busters that originally chartered are reserved for the next assemblage.

We now record our sincere thanks to each and everyone of our family including Saradhi central officials, members of our co-units who taken their part in making this picnic a grant and memorable event. Hope we could jointly work out yet another picnic with even more numbers of fun n’ games once again this year.

Here come some snaps of few moments of our picnic.......n'joy...!


Wednesday, March 31, 2010

സാരഥി കുവൈറ്റിന്‍റെ 2010 -2011 വര്‍ഷത്തെ ഭാരവാഹികള്‍

സാരഥി കുവൈറ്റിന്‍റെ 11ന്നാമത് വാര്‍ഷിക പൊതുയോഗം 2010 മാര്‍ച്ച്‌ 26ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടന്നു. സാരഥി പ്രസിഡന്‍റ്റ് ശ്രീ. അഞ്ജലികുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീ. ശിവദാസ്‌ മുല്ലശ്ശേരി 2009-2010 വര്‍ഷത്തെ വിശദമായ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രസ്തുത പൊതുയോഗത്തില്‍ സാരഥി-കുവൈറ്റിന്‍റെ 2010 -2011 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ യഥാക്രമം: സര്‍വ്വശ്രീ: N . ശശിധരന്‍ (പ്രസിഡന്‍റ്റ്), ദീക് സദാനന്ദന്‍ (ജനറല്‍ സെക്രട്ടറി), K.R. മോഹന്‍ദാസ്‌ (ട്രെഷറാര്‍), K. സുരേഷ് (വൈസ് പ്രസിഡന്‍റ്റ്), റെനീഷ് ബാബു (സെക്രട്ടറി), രാജേഷ്‌ മുല്ലക്കല്‍ (ജോ. ട്രെഷറാര്‍).

സാരഥി-കുവൈറ്റിന്‍റെ ഈവര്‍ഷത്തെ വനിതാ വിഭാഗം കേന്ദ്രഭാരവാഹികളെയും പ്രസ്തുത വാര്‍ഷികപൊതുയോഗത്തില്‍ ഐകകണ്ട്യെനതെരഞ്ഞെടുത്തു.

പുതിയ വനിതാ വിഭാഗം ഭാരവാഹികള്‍യഥാക്രമം: ശ്രീമതി. രതീ ദിനേശ് (ചെയര്‍ പെഴ്സണ്‍), ശ്രീമതി. സുജൈ രാധാകൃഷ്ണന്‍ (സെക്രട്ടറി‍), ശ്രീമതി. നിമ്മി അജയകുമാര്‍ (ട്രെഷറാര്‍), ശ്രീമതി. ശാന്തമ്മ ബാബുചന്ദ്രന്‍ (വൈസ് ചെയര്‍ പെഴ്സണ്‍), ശ്രീമതി. ഗിരിജാദേവി പൊന്നന്‍ (ജോ. സെക്രട്ടറി), ശ്രീമതി. റോസി സോധര്‍ (ജോ.ട്രെഷറാര്‍).
സാരഥി കുവൈറ്റിന്‍റെ പുതിയ ഭാരവാഹികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു, അതോടൊപ്പം കര്‍മ്മനിരതമായ മറ്റൊരു വര്‍ഷം കൂടി കാഴ്ച വയ്ക്കാന്‍ ഇവര്‍ക്ക് ഗുരുസ്വാമികളുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നും പ്രാര്‍ഥിക്കുന്നു .

Tuesday, March 30, 2010

സാരഥി ഓണാഘോഷം: ഒരു പുനര്‍വിചിന്തനം


2009 ഒക്ടോബര്‍ 23ന് ചേര്‍‍ന്ന ഹവല്ലി പ്രാദേശിക സമിതി യോഗത്തില്‍ സാരഥി കുവൈറ്റിന്‍റെ പത്താം വാര്‍ഷികവും ഈ വര്‍‍ഷത്തെ ഓണഘോഷവും സംബന്ധിച്ച് ഒരു വിശദമായ വിലയിരുത്തല്‍ ഉണ്ടായി. സാരഥി കുവൈറ്റിന്‍റെ വര്‍ഷാവര്‍ഷമുള്ള ഓണാഘോഷപരിപാടികളില്‍ പലവിധേനയുള്ള പോരായ്മകളും പരാതികളും ഉണ്ടാവാറുണ്ട്. ഓണസദ്യയുടെ നടത്തിപ്പ്, പരിപാടികളുടെ നിലവാരകുറവ്, സാരഥി അംഗങ്ങള്‍‍ക്കും അവരുടെ കുട്ടികള്‍‍ക്കും അവരുടെ കലാപരവും മറ്റുമായ കഴിവുകള്‍ക്ക് വേദി കിട്ടാതെ വരുക, അനിയന്ത്രിതമായ ജനപ്രവാഹവും എന്നാല്‍ പരിമിതമായ സൌകര്യങ്ങളും മൂലമുണ്ടാകുന്ന മറ്റുപ്രശ്നങ്ങള്‍ എന്നിവ അവയില്‍ ‍ ചിലതുമാത്രം.

തന്മൂലം സാരഥി ഭാരവാഹികള്‍ക്ക് ഏറ്റെടുത്ത പരിപാടികള്‍ വിജയത്തിലെത്തിക്കാന്‍ ‍ അധികഭാരം ചുമക്കേണ്ടി വരുന്നു എന്നത് ഒരു വസ്തുതയാണ്. കൂടാതെ സാധാരണക്കാരായ അംഗങ്ങള്‍ക്ക് സാരഥിയോടുള്ള ആഭിമുഖ്യം കുറയാന്‍ ഏതെങ്കിലും വിധത്തില്‍ ഇത് കാരണമാകുന്നുണ്ടോ എന്നതും ഇത്തരുണത്തില്‍ ചിന്തിക്കേണ്ട വിഷയമാണ്‌. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തില്‍ നാളിതുവരെ ഒന്നിച്ചുകൊണ്ടാടിയിരുന്ന സാരഥി വാര്‍‍ഷികവും ഓണാഘോഷവും ഒരു പുനര്‍‍വിചിന്തനത്തിനും പുനക്രമീകരണത്തിനും വിധേയമാക്കേണ്ടത് അത്യാവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു .

ഈ ആശയഗതിയെ ഊന്നി ഹവല്ലി യൂണിറ്റില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ചിലനിര്‍ദേശങ്ങള്‍ ചുവടെചേര്‍‍ക്കുന്നു:

1. സാരഥി കുവൈറ്റിന്‍റെ ഓണാഘോഷം പൂര്‍ണ്ണമായും സാരഥി കുടുംബാംഗങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തുക. ഓണാഘോഷം എന്നത് കൊണ്ട് ഉദേശിക്കുന്നത് സാരഥി ഓണാഘോഷവും ചതയാഘോഷവുമാണ്. പ്രസ്തുത ഓണാഘോഷത്തില്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ സാരഥി അംഗങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കും മാത്രമായി നിശ്ചയിക്കുക.

2. മേല്‍പ്പറഞ്ഞ പരിപാടികള്‍ നടത്തുന്നതിനുള്ള സാമ്പത്തികം പ്രധാനമായും അംഗങ്ങളില്‍ നിന്നും മറ്റും സംഭാവനകളില്‍കൂടി സമാഹരിക്കുക. കൂടാതെ റാഫിള്‍ ‍കൂപ്പണ്‍‍, സാരഥിക്ക് പുറത്ത് വിതരണം ചെയ്യുന്നപക്ഷം അത് പ്രവേശനത്തിനുള്ള പാസ് അല്ല എന്നുള്ള വിവരം എന്ന് വ്യക്തമായി രേഖപ്പെടുത്തുക.

3. സാരഥിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം നാട്ടില്‍നിന്നുള്ള ‍ കലാകാരന്‍മാരെ പ്രധാനമായും ഉള്‍പ്പെടുത്തികൊണ്ട് സാരഥി അംഗങ്ങള്‍ക്കും മറ്റു പൊതു വിഭാഗങ്ങള്‍ക്കുമായി ഒരു paid-program പ്രതെയ്കം നടത്തുക.

4. പക്ഷെ സീറ്റിംഗ് കപ്പാസിറ്റിക്കനുസരണമായി പ്രവേശനം പ്രതെയ്കം പാസ്സുമൂലം നിയന്ത്രിക്കണം. സ്പോണ്‍സര്‍ഷിപ്പ്, പരസ്യം, റാഫിള്‍ കൂപ്പണ്‍ തുടങ്ങി സാധ്യമായ എല്ലാ ധനാഗമമാര്‍ഗങ്ങളും ഈ paid-programല്‍ ഉപയോഗിക്കാവുന്നതാണ്. പക്ഷെ ഇവിടെയും റാഫിള്‍ കൂപ്പണ്‍ വിതരണം ചെയ്യുന്ന പക്ഷം അത് പ്രവേശനത്തിനുള്ള പാസ്‌ അല്ല എന്ന് പ്രതെയ്കം രേഖപ്പെടുത്തണം.

5. പ്രസ്തുത paid programനായി വേനലവധിക്കാലം ഒഴിവാക്കി മറ്റേതെങ്കിലും അനുയോജ്യമായ സമയം തിരഞ്ഞെടുക്കണം.

പൂര്‍‍വകാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉരുത്തിരിഞ്ഞ ഈ നിര്‍ദേശങ്ങള്‍ എല്ലാ സാരഥി അംഗങ്ങളുടെയും വിശദമായ ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു. അംഗങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളെ ഇമെയില്‍ മുഖേന അറിയിക്കണമെന്നും താല്‍പ്പര്യപ്പെടുന്നു.

ഞങ്ങള്‍ക്ക് മെസ്സേജ് അയയ്ക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ : ഞങ്ങളുടെ e -mail..

Saturday, March 27, 2010

Yugapurushan-Video Songs & Trailer

"ഒരു മതവും അന്യമല്ല..."

"ദാഹിക്കുന്നു ഭഗിനി...."

Trailer

Sunday, March 14, 2010

കുടുംബസംഗമം 2010

സാരഥി ഹവല്ലി യൂണിറ്റ് ഏപ്രില്‍ 2ന് അല്‍ -മുള്ള പാര്‍ക്ക് (ഷാര്‍ക്ക്-കുവൈറ്റ്‌ സിറ്റി)യില്‍ വച്ചു നടത്തുന്ന "കുടുംബസംഗമം 2010"ന്‍റെ അറിയിപ്പ് താഴെ കൊടുത്തിരിക്കുന്നു:
പ്രസ്തുത പരിപാടിയിലേക്ക്‌ എല്ലാ സാരഥി അംഗങ്ങള്‍ക്കും കുട്ടികള്‍ക്കും സ്വാഗതം.

Monday, February 22, 2010

ഹവല്ലി യൂണിറ്റ് -മ്യൂസിക് സ്കിറ്റ് (വീഡിയോ)-സര്‍ഗസംഗമം-2009

സാരഥി-കുവൈറ്റ്‌ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ 08 .01 .2010ല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന സര്‍ഗസംഗമം-2009ല്‍ ഹവല്ലി യൂണിറ്റിലെ അഥുല്‍ രാംദാസ്, റിഡോ രാംദാസ്. ആല്‍വിന്‍. ആയുഷ്, ഋഷി അനൂപ്‌ എന്നീ കുട്ടികള്‍ അവതരിപ്പിച്ച മ്യൂസിക് സ്കിറ്റ് (വീഡിയോ ഫയല്‍).


2010 വര്‍ഷത്തെ നിയുക്ത യൂണിറ്റ് ഭാരവാഹികള്‍

29.01.2010ല്‍ ശ്രീ. n. ശശിധരന്‍റെ വസതിയില്‍ വച്ചു നടന്ന യൂണിറ്റ് തിരഞ്ഞെടുപ്പില്‍ ഐകകണ്ട്ട്യെന തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് ഭാരവാഹികള്‍:

2009 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട്

പ്രിയ സാരഥി ഹവല്ലി യൂണിറ്റ് കുടുംബാംഗങ്ങളെ,

സാരഥി ഹവല്ലി യൂണിറ്റിന്‍റെ 2009 വര്‍ഷത്തിലെ പ്രവര്‍ത്തങ്ങളുടെ ഒരു ഹ്രസ്വമായ വിവരണം വായിക്കുന്നു: 01.01 .2009 ല്‍ ശ്രീ. മഹേന്ദ്രകുമാറിന്‍റെ വസതിയില്‍ വച്ച് നടത്തിയ വാര്‍ഷിക പൊതുയോഗത്തില്‍ നിലവിലുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. അന്നുതൊട്ട് നാളിതുവരെ 9 യൂണിറ്റ് മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചു.

യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍
  • സാരഥി ട്രസ്റ്റിന്‍റെ ഭാവി പരിപാടികള്‍ക്കായി മുതല്‍കൂട്ടണം എന്ന ഉദ്ദേശത്തില്‍ സാരഥി ട്രസ്റ്റ്‌-ഫണ്ട്‌ എന്ന പേരില്‍ ഒരു നിക്ഷേപ-വഞ്ചിക 01 .01 .2009 ല്‍ യൂണിറ്റില്‍ വിതരണം ചെയ്തു. അതു വഴി സമാഹരിച്ച തുക തിട്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
  • ഏപ്രില്‍ 3, 2009ല്‍ ഒരു യൂണിറ്റ് പിക് നിക്ക് സംഘടിപ്പിച്ചു. യൂണിറ്റ് അംഗങ്ങളും കുട്ടികളും പരമാവധി ആസ്വദിച്ച പ്രസ്തുത പിക്നിക് മഴമൂലം ശ്രീ. n. ശശിധരന്‍റെ വസതിയില്‍ വച്ച് നടത്തപെട്ടു.
    മുന്‍ യൂണിറ്റ് കണ്‍വീനറും സാരഥി-കുവൈറ്റില്‍ വിവിധ തുറകളില്‍ പ്രവര്‍ത്തിച്ചതുമായ ശ്രീ. K.R. രാജന് അദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്കു മടങ്ങുന്നതിന്‍റെ ഭാഗമായി സമുചിതമായ യാത്രയയപ്പ് ശ്രീ. സുനില്‍കുമാറിന്‍റെ വസതിയില്‍ വച്ച് (മഹബുള) ജൂണ്‍ 5 , 2009 ല്‍ നടത്തി.പ്രസ്തുത ചടങ്ങില്‍ അദേഹത്തിന് മനോഹരമായ ഒരു മെമന്‍റ്റോയും നല്‍കി ആദരിക്കുകയുണ്ടായി .
  • ഈ വര്‍ഷത്തെ യൂണിറ്റ് ഓണം സെപ്റ്റംബര്‍ 11ന് ശ്രീ. സുനില്‍ കുമാറിന്‍റെതന്നെ വസതിയില്‍ വച്ച് (മഹബുള) നടത്തി. അംഗങ്ങളുടെയും കുട്ടികളുടെയും പാട്ടും നൃത്തവും യൂണിറ്റിലെ വിവിധ കുടുംബങ്ങള്‍ തയ്യാറാക്കിയ സദ്യവട്ടങ്ങളും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു ചടങ്ങായിരുന്നു അത്.
  • ശ്രീനാരായണ ഗുരുദേവന്‍റെ 82-)0 സമാധിദിനം സെപ്റ്റംബര്‍ 21ന് യൂണിറ്റ് സെക്രട്ടറിയുടെ വസതിയില്‍ വച്ച് ആചരിച്ചു.
  • സാരഥി അംഗങ്ങളുടെ കുട്ടികള്‍‍ക്കായി ഹവല്ലി യൂണിറ്റ് ആവിഷ്ക്കരിച്ച മത-ഭാഷ പഠന പദ്ധതിയായ 'പാഠശാല'യുടെ ഉദ്ഘാടനം ഒക്ടോബര്‍ 30ന് സാല്‍‍മിയ സോപാനം ഹാളില്‍ വച്ച് നടത്തി. സാരഥി പ്രസിഡണ്ട്‌ ശ്രീ. അഞ്ജലികുമാര്‍), സാരഥി ട്രസ്റ്റ്‌ ചെയര്‍മാന്‍ ശ്രീ. അഡ്വ. അരവിന്ദാക്ഷന്‍‍, സാരഥി ജനറല്‍സെക്രെട്ടറി ശ്രീ. ശിവദാസ് മുല്ലശ്ശേരി, സാരഥി ട്രസ്റ്റ്‌ സെക്രെട്ടറി ശ്രീ. അഡ്വ. ശശിധരപണിക്കര്‍ എന്നിവര്‍ ചേര്‍‍ന്ന് ഭദ്രദീപം കൊളുത്തി പാഠശാല ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പാഠശാലയിലെ ആദ്യ ക്ലാസ്സ്‌ അന്നേദിവസംതന്നെ ശ്രീമതി. നിഷ അനൂപിന്‍റെ നേതൃത്തത്തില്‍നടന്നു. നാളിതുവരെ മുടക്കംകൂടാതെ മാസത്തില്‍ ‍രണ്ടു ക്ലാസ്സ്‌ എന്നരീതിയില്‍ പാഠശാല ഇതുവരെ 7ക്ലാസ്സില്‍ എത്തി നില്‍ക്കുന്നു. 19 കുട്ടികള്‍ ‍ പാഠശാലയില്‍ ‍ പഠനം നടത്തുന്നുണ്ട്.

യൂണിറ്റിലെ ഈ വര്‍ഷത്തെ മറ്റു ചില നേട്ടങ്ങള്‍:

  • മെയ്‌ 1, 2009നു മിഷ്റഫ് ഗാര്‍ഡനില്‍ വച്ച് നടന്ന സാരഥി-കുവൈറ്റ്‌ മെഗാ കുടുംബ സംഗമത്തില്‍ ഹവല്ലി യൂണിറ്റിനെ പ്രതിനിധീകരിച്ച ശ്രീമതി. നിഷ അനൂപിന് പ്രസംഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു.
  • 2010 ജനുവരി 8ന് നടന്ന സര്‍ഗസംഗമത്തില്‍ നമ്മുടെ യൂണിറ്റിലെ കുട്ടികളായ അഥുല്‍ രാംദാസ്, റിഡോ രാംദാസ്, ആല്‍വിന്‍, ആയുഷ്, ഋഷി അനൂപ്‌ എന്നിവര്‍ അവതരിപ്പിച്ച മ്യൂസിക്‌-സ്കിറ്റ് പ്രതെയ്കം ശ്രദ്ധ പിടിച്ചുപറ്റി.

Charity

ഈ വര്‍ഷം താഴെ പറയുന്ന രണ്ടു പേര്‍ക്ക് charity ഇനത്തില്‍ യൂണിറ്റിന് സഹായമെത്തിക്കാന്‍ കഴിഞ്ഞു:

  • മംഗഫ് യൂണിറ്റിലെ സുഗതന്‍ വേലായുധന്‍ എന്ന സാരഥി മെമ്പറുടെ അടിയന്തിര ചികിത്സ ചെലവിലെക്കായിനമ്മുടെ യൂണിറ്റില്‍ നിന്ന് സമാഹരിച്ച K .D 75/-.
  • ചങ്ങനാശ്ശേരിയിലെ വിജയമ്മ ശശിധരന് (കിഡ്നി രോഗം മൂലം ഡയാലിസിസ് ആവശ്യമായ) യൂണിറ്റിന്‍റെ charity ഫണ്ടില്‍ നിന്ന് നല്‍കിയ K.D 50 /-

പുതിയ അംഗങ്ങള്‍
ഈ വര്‍ഷം യൂണിറ്റില്‍ പുതിയതായി 6 അംഗങ്ങള്‍ ചേര്‍ന്നു. (ശ്രീ. ഉണ്ണി സജികുമാര്‍, രാജുമോന്‍, ശ്യാംകുമാര്‍, ശ്രീജിത്ത്‌, ഷിജു, ശ്രീമതി സുമതി എന്നിവര്‍.)


സാരഥി-കുവൈറ്റ്‌ സംഘടിപ്പിച്ച എല്ലാ പരിപാടികളിലും നമ്മുടെ യൂണിറ്റിന്‍റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. സാരഥി-കുവൈറ്റ്‌ ഓണാഘോഷത്തിന്‍റെ വിജയത്തിനായി നമ്മുടെ യൂണിറ്റ് സാധ്യമായ എല്ലാ സഹായങ്ങളും സെന്‍ട്രല്‍ കമ്മറ്റിക്ക് നല്‍കുകയുണ്ടായി. റാഫിള്‍ കൂപ്പണ്‍ വില്‍പ്പനയില്‍ നമുക്ക് K .D 413 സ്വരൂപിക്കാന്‍ കഴിഞ്ഞു. കൂടാതെ യൂണിറ്റ് അംഗങ്ങളുടെ സ്വകാര്യ സംഭാവനയായി K.D. 176/- നല്‍കി. വിവിധ പരസ്യ കോ-സ്പോണ്‍സര്‍ഷിപ്‌ ഇനത്തില്‍ നമുക്ക് K.D. 775/- സ്വരൂപിക്കാന്‍ കഴിഞ്ഞു. സര്‍ഗസംഗമ-2009ന്‍റെ വിജയത്തിനായും യൂണിറ്റ് അംഗങ്ങള്‍ ഭക്ഷണം പാകം ചെയ്തു നല്‍കുന്നതടക്കമുള്ള എല്ലാവിധ സഹായങ്ങളും നല്‍കി. കൂടാതെ K.D. 33/- യൂണിറ്റ് സംഭാവനയായി നല്‍കുകയുമുണ്ടായി.


2009 വര്‍ഷത്തില്‍ ഹവല്ലി യൂണിറ്റിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാ നല്ലവരായ അംഗങ്ങള്‍ക്കും ഈ അവസരത്തില്‍ നന്ദി പറഞ്ഞുകൊള്ളുന്നു പ്രതെയ്കിച്ചു യൂണിറ്റിന്‍റെ പ്രവര്‍ത്തനത്തില്‍ എന്നും മുന്നിലുണ്ടായിരുന്ന ശ്രീ. K.K. മോഹന്‍. അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ നിസ്സീമമാണ്. അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഈ ഭരണസമിതിയുടെ പേരില്‍ ഞാന്‍ രേഖപ്പെടുത്തുന്നു. കൂടാതെ ശ്രീ രാജേന്ദ്രന്‍. സജീവ്‌, നിതിന്‍, v.t.ശശി, ലാലു എന്നീ അംഗങ്ങളോടും പ്രതെയ്കം നന്ദി രേഖപ്പെടുത്തുന്നു.


യൂണിറ്റിന്‍റെ പ്രവര്‍ത്തനത്തില്‍ എന്നോടൊപ്പം സഹകരിച്ച കണ്‍വീനര്‍ ശ്രീ. ശശിധരന്‍, സത്യശീലന്‍, സുരേഷ്, മഹേദ്രകുമാര്‍, രാംദാസ്, ദീപു, വിദ്യാധരന്‍ എന്നിവരോടും കൂടാതെ സഹായങ്ങളും മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി എപ്പോഴും മുന്നിലുണ്ടായിരുന്ന സാരഥി സെന്‍ട്രല്‍ ട്രെഷറര്‍ ശ്രീ. മോഹന്‍ദാസിനോടും പ്രതെയ്കം നന്ദി രേഖപ്പെടുത്തി കൊണ്ട് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.


ഗുരുസ്മരണകളോടെ,
അനൂപ്‌ വാസു, യൂണിറ്റ് സെക്രെട്ടറി

ലേഖനം

Tuesday, January 12, 2010

സര്‍ഗസംഗമം-2009

സാരഥി-കുവൈറ്റ്‌ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ 08 .01 .2010ല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന സര്‍ഗസംഗമം-2009ല്‍ ഹവല്ലി യൂണിറ്റിലെ അഥുല്‍ രാംദാസ്, റിഡോ രാംദാസ്. ആല്‍വിന്‍. ആയുഷ്, ഋഷി അനൂപ്‌ എന്നീ കുട്ടികള്‍ അവതരിപ്പിച്ച സ്കിറ്റിലെ ചില ചിത്രങ്ങള്‍..






സര്‍ഗസംഗമം-2009ല്‍ അവതരിപ്പിച്ച മറ്റു കലാപരിപാടികളുടെ ചില ഫോട്ടോകള്‍: