Thursday, May 27, 2010

ദിപിന്‍ സുധാകരന് ആശംസകള്‍

ഈ വര്‍ഷത്തെ അഖിലേന്ത്യ പ്രീ-മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്കും,സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ അഞ്ചാം റാങ്കും നേടിയ, കണ്ണൂര്‍ കടലായി 'ദീപ്തിയില്‍' ദിപിന്‍ സുധാകരന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകള്‍. സാരഥി-കുവൈറ്റ്‌ ഫാഹേല്‍ യൂണിറ്റിലെ അംഗം ശ്രീ. സുധാകരന്‍-ജയ പ്രതിഭ ദമ്പതികളുടെ ഇളയ പുത്രനാണ് ദിപിന്‍ സുധാകരന്‍.

ദിപിന് എല്ലാവിധ അനുഗ്രഹങ്ങളും ദൈവവും ഗുരുവും നല്‍കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. വൈദ്യശാസ്ത്രത്തില്‍ ഉന്നത നിലവാരത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നതിനോടൊപ്പം, മത്സര പരീക്ഷയില്‍ ഭാരതത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷതന്നെ ദിപിന്‍ ലക്‌ഷ്യം വയ്ക്കണമെന്നും ഞങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

(കേരള കൌമുദിയിലും (മെയ്‌ 25 , 2010 ), ഹിന്ദുവിലും  ദിപിനെ കുറിച്ച് വന്ന വാര്‍ത്തകള്‍  താഴെ കൊടുക്കുന്നു):
 

KANNUR: Hard work and dedication helped Dipin Sudhakaran here secure second rank in the All India Pre-Medical Entrance Examination held on May 16.

Dipin's happiness after the announcement of the results knew no bounds as he told that his hard work and total focus on his preparation for the examination over the last one year yielded fruit. He scored 450 marks out of 480 in the exam. He has already decided the medical college he would join for his studies.

“I will opt the Jawaharlal Institute of Postgraduate Medical Education and Research (JIPMER) in Puducherry,” he said adding that he was choosing it because it was one of the best medical colleges in South India.

Dipin from ‘Deepthi House' at Kuruva here spent a year after completing his Plus Two for preparing for the all India pre-medical test.

A top-scorer in his school examinations, he suspended all his other hobbies, including TV watching and playing cricket, for concentrating on the preparation, for which he joined a Thrissur-based coaching centre.

A student of St. Michael's Anglo-Indian Boys' Higher Secondary School here till the SSLC examination, Dipin joined Chinmaya Vidyalaya at Chala here for the Plus Two course under the CBSE.

He got A+ for all subjects in the SSLC examination and secure 92 per cent for the Plus Two examination.

“I never expected I would get the top rank, though I was confident of scoring high marks in the all-India examination,” 19-year-old Dipin told The Hindu.

In the State medical entrance examination in 2009, his rank was 1,853. He then decided to prepare for the all-India entrance examination for one year and strictly followed a time-table for the studies.

Introduction of objective-type question paper for the final examination from this year was also helpful, he said

His parents, Jaya Pratibha, house wife, and K. Sudhakaran, who had been working in Kuwait for over 30 years and was back home a day before the announcement of the results, said that Dipin needed no prompting from them for preparing for examinations.

Their eldest daughter, Deepthi, was studying for M.Sc. Biotechnology in Bangalore.

Saturday, May 8, 2010

അഥുല്‍ രാംദാസിന് ആശംസകള്‍

ഭരതനാട്യം(വിഷ്ണുകൌതം&അല്ലാരിപ്പ്,ശബ്ദം), നാടോടിനൃത്തം എന്നീഇനങ്ങളില്‍ 2010 മെയ്‌ 7ന് കുവൈറ്റ്‌ അമേരിക്കന്‍ ഇന്‍റെര്‍നാഷണല്‍ സ്കൂളില്‍ വച്ചുനടന്ന നൃത്താഞ്ജലി-2010ല്‍ അരങ്ങേറ്റംകുറിച്ച അഥുല്‍ രാംദാസിന് സാരഥി-കുവൈറ്റ്‌ ഹവല്ലി യൂണിറ്റിന്‍റെ ആശംസകള്‍.അഥുല്‍ രാംദാസിന്‍റെ പഠനത്തിനും പഠനേതര കലാപ്രവര്‍ത്തനങ്ങള്‍ക്കും ഗുരുവും ദൈവവും എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ..

Tuesday, May 4, 2010

ദൈവദശകത്തിന്‍റെ കാലികപ്രസക്ത്തി (ഭാഗം. 1)

ദൈവദശകത്തിന്‍റെ കാലിക പ്രസക്തി എന്നതാണ് ഹവല്ലി യൂണിറ്റ് ‌ അവതരിപ്പിക്കുന്ന വിഷയം.ഇന്നത്തെ കാലഘട്ടത്തില്‍ മാത്രമല്ല ഭൂമി നിലനില്‍ക്കുന്നിടത്തോളം ദൈവദശകം പ്രസക്തമാണ്.അതിനര്‍ത്ഥം ഈ കൃതി കാലാതിവര്‍ത്തിയാണ് എന്നതാണ്.ഇത് വായിക്കുകയും പഠിക്കുകയും ചെയ്യുന്ന നമ്മള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ ഭാഗ്യം ചെയ്തവരാണ്. ദൈവദശകത്തിന്‍റെ കാലിക പ്രസക്തി എന്ത് എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഒരു ഉത്തരം പറഞ്ഞാല്‍ ഇത് ഏതു മതത്തില്‍പെട്ടവര്‍ക്കും അവരുടെ പ്രാര്‍ത്ഥനക്കായി അല്ലെങ്കില്‍ ദൈവത്തെ ആരാധിക്കാനായി ചൊല്ലവുന്നതാണ് എന്നതുതന്നെയാണ്. അദ്വൈത സത്യമാകുന്ന (അതായത് ദ്വൈതം അല്ലെങ്കില്‍ രണ്ടല്ല, ഒന്നാണ് എന്ന സത്യം) ഉജ്വല രത്നത്തെ ഒരു കൊച്ചി ചിമിഴിലാക്കി അയത്ന ലളിതമായി ലോകത്തിനു നല്‍കി അനുഗ്രഹിച്ചിരിക്കുകയാണ് ഗുരു. ഈ കൃതിയുടെ പഠനം കൊണ്ടുതന്നെ ഒരാള്‍ക്ക് പരമസത്യം കണ്ടെത്താം. അതുകൊണ്ടുതന്നെയാണ് ചിന്തകന്മാര്‍ ദൈവദശകത്തെ ഉപനിഷത്തായി കണക്കാക്കുന്നത്. ഉപനിഷത്ത് എന്ന വാക്കിന്‍റെ അര്‍ഥം അറിവിന്‍റെ അവസാനം എന്നാണ്. ആരാണ് ദൈവം, എന്താണ് ദൈവം എന്ന് തുടങ്ങിയുള്ള എല്ലാ അടിസ്ഥാന ചോദ്യങ്ങളുടെയും അവസാനമാണ് ഉത്തരമാണ് ദൈവദശകം.അതിനാല്‍ ഈ കൃതിയെ ദൈവോപനിഷത്ത് എന്ന് വിശേഷിക്കപ്പെടുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ ശ്രീനാരായണ ഗുരുവിന്‍റെ ദര്‍ശനങ്ങള്‍ കൂടുതല്‍ പ്രസക്ത്തമായി കൊണ്ടിരിക്കുകയാണ്. സമകാലിക മനുഷ്യന്‍റെ പ്രശ്നങ്ങളെയും പ്രതിസന്ധികളേയും മുന്‍നിര്‍ത്തി ഗുരുവിന്‍റെ കൃതികളും ദര്‍ശനങ്ങളും വ്യാഖ്യാനിക്കപ്പെടെണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. ഇന്ന് മനുഷ്യന്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് 'മതം' എന്ന വികാരമാണ്. തങ്ങളുടെ മതമാണ്‌ ഏറ്റവും ഉന്നതമെന്ന് എല്ലാവരും കരുതുന്നു. മറ്റുള്ള മതങ്ങളോടോ ജനങ്ങളോടോ സഹിഷ്ണുത പുലര്‍ത്താന്‍ പോലും തയ്യാറാകാതെ 'മതഭ്രാന്തിന്‍റെ' വേരുകള്‍ ലോകമെങ്ങും പടരുന്നു.ചിലരാവട്ടെ മറ്റുള്ള മതങ്ങളിലോ വിശ്വാസധാരകളിലോ പെട്ടവരെ അവിശ്വാസികളെന്നോ, പാപികളെന്നോ വിശ്വസിക്കുന്നു അല്ലെങ്കില്‍ അവരെ അങ്ങിനെ മുദ്രകുത്തുന്നു. ഇത്തരം സങ്കുചിത വിശ്വാസങ്ങളും ചിന്തകളും മതഭ്രാന്ത്‌ വളര്‍ത്തുന്നതിലും മതാധിഷ്ട്ടിത തീവ്രവാദത്തിലും ഭീകരവാദത്തിലും ചെന്നെത്തുന്നു.തന്മൂലം നിരപരാധികളായ മനുഷ്യരുടെ കൂട്ടകുരുതിക്കും മറ്റു അപരിഹാര്യമായ വ്യഥകള്‍ക്കും ഹേതുവാകുന്നു.

ഈ മതഭ്രാന്തിനുള്ള മറുപടിയാണ് ദൈവദശകം.എല്ലാ മതതത്വങ്ങളെയും ഉള്‍ക്കൊണ്ട്‌ എല്ലാവരെയും ഉള്‍പ്പെടുത്തികൊണ്ട് രചിച്ച കൃതിയാണിത്.നാം പല ദൈവരൂപങ്ങളെയും ദൈവദൂതരെയും ആരാധിക്കുന്നു. ഉദാഹരണത്തിന് ബ്രഹ്മാവ്‌, വിഷ്ണു, കൃഷ്ണന്‍, യേശുക്രിസ്തു എന്നിത്യാദി . പക്ഷെ ഈ കൃതിയില്‍ ഒരു ദൈവരൂപത്തെയോ ദൈവദൂതരെയോ സംബോധന ചെയ്യുകയോ പ്രതിപാദിക്കുകയോ ചെയ്യുന്നില്ല. പകരം ദൈവമേ കാത്തുകൊള്‍കങ്ങ്..! എന്നാണ് പറയുന്നത്.
അപ്പോള്‍ ദൈവം എന്നാല്‍ എന്താണ്? ഇവിടെ ദൈവം എന്നാല്‍ 'പരബ്രഹ്മം' അല്ലെങ്കില്‍ 'പരമസത്യം' എന്നാണ് ഗുരു വിവക്ഷിക്കുന്നത്. അതായത് താന്‍ സാക്ഷാത്കരിച്ചുകണ്ട പരമസത്യതെയാണ് ഗുരു ഈ കൃതിയില്‍ ദൈവം എന്ന സംജ്ഞ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആകാശത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് എന്നാണ് ദൈവ ശബ്ദത്തിനര്‍ത്ഥം. തന്‍റെ ജീവിതത്തെ പൂര്‍ണ്ണ സാഫല്യത്തില്‍ എത്തിച്ച അതേ സത്യത്തെ തന്നെ സര്‍വ്വാത്മനാ സമാശ്രയിക്കാനാണ് ഗുരുദേവന്‍ ദൈവദശകത്തിലെ ആദ്യപദ്യം കൊണ്ട് സമൂഹത്തോട് ആവശ്യപ്പെടുന്നത്.

ദൈവദശകത്തിന്‍റെ കാലികപ്രസക്ത്തി (ഭാഗം 2)

ദൈവത്തിന് രൂപമില്ല എന്നുതന്നെയാണ് എല്ലാ മതങ്ങളും പറയുന്നത്, ക്രിസ്തുമതമായാലും ഇസ്ലാമായാലും, ഹിന്ദുസംസ്കാരമായാലും. ഹൈന്ദവ വീക്ഷണത്തില്‍ പരബ്രഹ്മം എന്നാണ് ദൈവത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഈ പരബ്രഹ്മത്തെ ഗുരു എങ്ങിനെയാണ്‌ കണ്ടറിഞ്ഞത്‌ അല്ലെങ്കില്‍ ഈ പരബ്രഹ്മം എങ്ങിനെയുള്ളതാണ് എന്നാണ് ഗുരു നമുക്ക് പറഞ്ഞുതന്നത് എന്നറിയാനായി "ചിജ്ജടചിന്തനം" എന്ന കൃതിയിലെ ഈ വരികള്‍ നോക്കൂ:


"ഒരു കോടി ദിവാകരരോത്തുയരും പടി

പാരോടു നീരനലാദികളും

കൊടുമാറു കിളര്‍ന്നു വരുന്നൊരു നിന്‍

വടിവെന്നു മിരുന്നു തിളങ്ങിടെണം "
ഒരു കോടി സൂര്യന്മാര്‍ ഒന്നിച്ചു ഉദിച്ചുയരുമ്പോളുണ്ടാകുന്ന തേജസ്സ്, വസ്തുരൂപം അഥവാ ദൈവരൂപമായി തെളിഞ്ഞെന്നാണ് ഗുരു പറയുന്നത്. ഈ പരമസത്യമാകുന്ന പരബ്രഹ്മത്തിലേക്ക് എത്താനുള്ള മാര്‍ഗങ്ങള്‍ മാത്രമാണ് നാം ആരാധിക്കുന്ന ദൈവരൂപങ്ങള്‍. ജീവിതമാകുന്ന സംസാര സാഗരത്തെ താണ്ടി അല്ലെങ്കില്‍ തരണം ചെയ്ത് നാം എവിടെ നിന്ന് പുറപ്പെട്ടോ അവിടെ തിരികെ എത്താനുള്ള അതായത് പരബ്രഹ്മത്തില്‍ വിലയം പ്രാപിക്കുന്നതിനായാണ് നാം ഇഷ്ട ദൈവരൂപത്തെ അല്ലെങ്കില്‍ ഇഷ്ടദേവനെ പ്രാര്‍ഥിക്കുന്നത്. അങ്ങിനെ നമ്മുടെ ജീവിതയാത്രയില്‍ എപ്പോഴും ഇഷ്ടദൈവത്തെ പ്രാര്‍ത്ഥിച്ച് അവസാനം രൂപങ്ങളില്ലാതെ തന്നെ പരമസത്യത്തിലെത്താനാവും. ദൈവനാവികന്‍ ശരണാഗതരെ ജീവിതമാകുന്ന സമുദ്രം കടത്തുക മാത്രമല്ല തന്നോടോരുമിപ്പിക്കുകയും ചെയ്യുന്നു.

ഗുരു പാടിപുകഴ്ത്തുന്ന ദൈവം ജഗത്തിന് മുഴുവന്‍ സാക്ഷിയായി വിളങ്ങുന്ന അഖണ്ടബോധ സ്വരൂപനായ പരമാത്മാവാണെന്ന് 'ഒന്നൊന്നായ് യെണ്ണിയെണ്ണി..' എന്ന് തുടങ്ങുന്ന ശ്ലോകത്തില്‍ വ്യക്ത്തമാക്കുന്നു. ഈ ഭൂമിയില്‍ നമുക്ക് കിട്ടുന്നതെന്തും ആ പരമാത്മാവ്‌ തന്നതാണെന്ന ചിന്ത ഉണ്ടാവുകയും ഒരു നിമിഷം പോലും ദൈവത്തെ മറക്കരുതെന്നുള്ള ആശയമാണ് 'അന്നവസ്ത്രാദി മുട്ടാതെ..' എന്ന് തുടങ്ങുന്ന പദ്യത്തില്‍ ഗുരു ഓര്‍മിപ്പിക്കുന്നത്‌. ഈ ലോകത്തുള്ള എല്ലാ വസ്തുക്കളും ഏതോ ഒന്നില്‍ കോര്‍ത്തിണക്കി പരസ്പ്പര ബന്ധത്തോടെ വര്‍ത്തിക്കുന്നു. ഭഗവത്ഗീതയില്‍ കാണുന്ന വിശ്വരൂപ വിവരണവും പുരാണങ്ങളില്‍ കാണുന്ന വിരാട്ട്രൂപ വര്‍ണ്ണനയും ഈ തത്വത്തെ വെളിപ്പെടുത്തുന്നു. മതത്തിന്‍റെ പേരില്‍ വഴക്കടിക്കാതെ എല്ലാം ഒരിടത്തേക്കാണ്‌ ചെല്ലുന്നതെന്ന ആശയമാണ് ഇവിടെ വരുന്നത്. ദൈവത്തെ സമുദ്രത്തോട്‌ താരതമ്യപ്പെടുത്തുമ്പോഴും ഈ ആശയംതന്നെയാണ് ഗുരു നമുക്കു പറഞ്ഞു തരുന്നത് .

'ആഴിയും തിരയും കാറ്റും...' എന്ന് തുടങ്ങുന്ന പദ്യം മുതല്‍ പിന്നീടു ദൈവത്തെ ഉപാസിക്കുന്ന ആള്‍ക്ക് ലഭിക്കുന്ന സത്യബോധത്തെക്കുറിച്ചു ക്രമമായി വിവരിക്കുന്നു. ഇക്കാണുന്നതൊക്കെ ഏതെങ്കിലും തരത്തില്‍ ഭിന്നമാണോ? അല്ല. ഒന്നും ദൈവത്തില്‍ നിന്ന് ഭിന്നമല്ല എന്ന സത്യദര്‍ശനമാണ്‌ 'നീയല്ലോ സൃഷ്ട്ടിയും സൃഷ്ട്ടാവയതും....' എന്ന് തുടങ്ങുന്ന പദ്യത്തില്‍ ഗുരു നമുക്കു പറഞ്ഞുതരുന്നത്. തത്വമസി എന്ന ആശയം സാക്ഷാത്കരിച്ചുകൊണ്ടാണ് ഗുരുദേവന്‍ ഈ ശ്ലോകം പ്രതിപാദിച്ചിരിക്കുന്നത്.ബ്രഹ്മത്തെകുറിച്ചും മായയെകുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് അന്തിമമായ മറുപടി നല്‍കുന്നതാണ് 'നീയല്ലോ മായയും മായാവിയും..' എന്ന ശ്ലോകം.

'നീ സത്യം ജ്ഞാനമാനന്ദം..' എന്ന ശ്ലോകത്തില്‍ ദൈവം സത്യമാണെന്ന് പറയുന്നു. അപ്പോള്‍ എന്താണ് ഈ സത്യം? മാറ്റമില്ലാത്ത നിലനില്‍പ്പാണ് സത്യം. ഒരു വസ്തു അതേപടി നിലനില്‍ക്കുകയാനെങ്കില്‍ സത്യവും അതിന് മാറ്റം വന്നാല്‍ അത് അസത്യവും ആകുന്നു. ഉദാഹരണത്തിന് മാല, വള തുടങ്ങി സ്വര്‍ണ്ണഭരണങ്ങള്‍ തല്‍ക്കാല  ദര്‍ശനങ്ങളാണ്. ഇവ ഉരുക്കിയാല്‍ സ്വര്‍ണ്ണമായി മാറും അപ്പോള്‍ സ്വര്‍ണ്ണം എന്നത് സത്യവും അതുകൊണ്ട് ചമയ്ക്കുന്ന ആഭരണങ്ങള്‍ അസത്യവും ആണ്. മാറ്റമില്ലാതെ നിലനില്‍ക്കുന്നതാണ് ദൈവം. ഈ ദൈവം എവിടെ ഇരിക്കുന്നു എന്ന ചോദ്യത്തിനുത്തരമാണ് 'അകവും പുറവും തിങ്ങും..' എന്ന പദ്യം.ഇങ്ങനെ അകവും പുറവും തിങ്ങുന്ന ദൈവത്തെ എങ്ങും കണ്ടറിയുവാനും ആ ദൈവം വിജയിക്കുന്നത് കണ്ടു കണ്‍കുളിര്‍ക്കാനുമാണ് ഗുരു നമ്മോട് ആവശ്യപ്പെടുന്നത്.

ദൈവദശകത്തിന്‍റെ കാലികപ്രസക്ത്തി (ഭാഗം 3)

പരബ്രഹ്മമാകുന്ന ദൈവത്തില്‍ നിന്ന് അല്പ്പകലത്തേക്ക് അകന്നുപോയ ജീവജലങ്ങളാണ് നാമെല്ലാവരും. ഈ ജീവാത്മാക്കളെല്ലാം തിരിച്ചു പരമാത്മാവിലേക്ക് വിലയം പ്രാപിച്ചു ശാശ്വതാനന്ദം കണ്ടത്തേണ്ടതുണ്ട്. ഇങ്ങനെ കണ്ടെത്തിയാലെ ദൈവവിജയം ഉണ്ടാകൂ.അതു തന്നെയാണ് ജീവിത വിജയവും.ദൈവദശകം ഉരുവിടുന്നവര്‍ക്കെല്ലവര്‍ക്കും ഈ ജീവബ്രഹ്മൈക്യം കൈവന്ന് ജീവിത വിജയമുണ്ടാകുമാറാകട്ടെ എന്നാണ് 'അങ്ങ്, ഭഗവാനെ ജയിക്കുക..' എന്ന ഭാഗം കൊണ്ട് ഗുരുദേവന്‍ അര്‍ത്ഥമാക്കുന്നത്‌.

ഒരു കാര്യം ആനുഷംഗികമായി പറഞ്ഞുകൊള്ളട്ടെ. 'അങ്ങ് ഭഗവാനെ ജയിക്കുക..' എന്ന ശ്ലോകം ചോല്ലുംബോഴാണ് നമ്മില്‍ പലരും ഏറ്റവും കൂടുതല്‍ തെറ്റ് വരുത്തുന്നത്.

'അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്ത്തുന്നു ഞങ്ങള്‍, അങ്ങ് ഭഗവാനെ ജയിക്കുക' എന്നാണ് ചൊല്ലേണ്ടത് . പക്ഷെ നമ്മില്‍ പലരും ചൊല്ലുന്നതോ 'പുകഴ്ത്തുന്നു ഞങ്ങളങ്ങു ഭഗവാനെ' എന്നും!. പരബ്രഹ്മവും നമ്മളും ഒന്നാണ് എന്ന് പറയുന്ന ക്ഷന്തവ്യമല്ലാത്ത തെറ്റാണു ഇവിടെ നമ്മള്‍ വരുത്തുന്നത്.

ദൈവദശകം പത്തു മന്ത്രങ്ങളുള്ള ഉപനിഷത്താണ്. കാലാതിവര്‍ത്തി എന്ന് മാത്രമല്ല ഇത് മതാതിവര്‍ത്തികൂടിയാണ്. മതമാല്ത്സര്യഭേദചിന്തകള്‍ ഒന്നുമില്ലാതെ ബാലനും വൃദ്ധനും, ജ്ഞാനിക്കും അജ്ഞാനിക്കും, ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും എന്ന് വേണ്ട സര്‍വര്‍ക്കും ഒരുപോലെ ഇത് ഭക്ത്തിരസത്തെ പ്രദാനം ചെയ്യുന്നു. ഈ ഉപനിഷത്ത് സത്യം ഉള്‍ക്കൊള്ളാനും ആചാര്യന്‍റെ പാദങ്ങളെ പിന്തുടരാനുമുള്ള കരുത്ത് ഓരോരുത്തരും സമ്പാദിക്കുക എന്നതാണ് ഇന്നത്തെ അടിയന്തിരാവശ്യം. ദൈവവും ഗുരുവും അതിന് തുണയരുളട്ടെ. ദൈവോപനിഷത്ത് രചിച്ച നാരായണഋഷിയുടെ പാദങ്ങളില്‍ ആയിരമായിരം സാഷ്ട്ടാംഗ പ്രണാമം.


(2010 ഏപ്രില്‍ 23ന് സംഘടിപ്പിച്ച സാരഥി-കുവൈറ്റ്‌ മെഗാ കുടുംബ സംഗമത്തില്‍ ഹവല്ലി യൂണിറ്റിനെ പ്രതിനിധീകരിച്ചു ശ്രീമതി. നിഷ അനൂപ്‌ അവതരിപ്പിച്ച വിഷയത്തിന്‍റെ പൂര്‍ണ്ണ രൂപം )