Sunday, November 22, 2009

ശ്രീനാരായണഗുരു-അമര്‍ചിത്രകഥ



ശ്രീനാരായണഗുരുദേവനെ
കുറിച്ച് ഏകദേശം 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രസിദ്ധീകരിച്ച അമര്‍ചിത്രകഥയുടെ ഇംഗ്ലീഷ്പതിപ്പ് അടുത്തകാലത്ത്‌ ഒരു സുഹൃത്ത്‌ അയച്ചുതരികയുണ്ടായി.

പ്രസ്തുത അമര്‍ചിത്രകഥയുടെ 28 പേജുകള്‍ ഉള്ള pdf രൂപം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഇത് ഏവര്‍ക്കും പ്രത്യകിച്ച് കുട്ടിള്‍ക്ക് ഗുരുദേവനെ അറിയാനായി വളരെയധികം ഉപകാരപ്പെടുമെന്നു വിശ്വസിക്കുന്നു.


Monday, November 2, 2009

പാഠശാല ഉദ്ഘാടനത്തിന്‍റെ പ്രസക്ത ചിത്രങ്ങള്‍

30.10.2009ല്‍ സാരഥി കുവൈറ്റ്‌-ഹവല്ലി യൂണിറ്റ് 'പാഠശാല' എന്ന അനൌപചാരിക വിദ്യഭ്യാസ പദ്ധതിക്കു തുടക്കം കുറിച്ചു. സാല്‍മിയ സോപാനം ഹാളില്‍ വൈകിട്ട് 6 മണിക്ക് നടന്ന ചടങ്ങില്‍ സാരഥി പ്രസിഡന്‍റ് ശ്രീ. അഞ്ജലികുമാര്‍, സാരഥി ട്രസ്റ്റ്‌ ചെയര്‍മാന്‍ ശ്രീ. അഡ്വ. അരവിന്ദാക്ഷന്‍, സാരഥി ജനറല്‍ സെക്രട്ടറി ശ്രീ. ശിവദാസ്‌ മുല്ലശ്ശേരി, സാരഥി ട്രസ്റ്റ്‌ സെക്രട്ടറി ശ്രീ. അഡ്വ. ശശിധരപണിക്കര്‍ എന്നിവര്‍ സംയുക്തമായി ഭദ്രദീപം തെളിച്ച് പാഠശാലയുടെ ഉദ്ഘടനകര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് പാഠശാലയിലെ ആദ്യ ക്ലാസ്സ്‌ ശ്രീമതി. നിഷ അനൂപിന്‍റെ നേതൃത്തത്തില്‍ ആരംഭിച്ചു.


മലയാളം അറിയാത്തവരെ കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്ക് വേണ്ടായെന്ന് ...



ഡോ.പല്പ്പു അനുസ്മരണം



Wednesday, October 28, 2009

"പാഠശാല" ഉല്‍ഘാടനം ഒക്ടോബര്‍ 30 വെള്ളിയാഴ്ച വൈകിട്ട് 5.45നു



"പാഠശാല" ഉല്‍ഘാടനം ഒക്ടോബര്‍ 30 വെള്ളിയാഴ്ച വൈകിട്ട് 5.45നു സാല്‍മിയ സോപാനം ഹാളില്‍ വച്ച്. എല്ലാ സാരഥി-കുവൈറ്റ്‌ അംഗങ്ങള്‍ക്കും സ്വാഗതം ...



സോപാനം ഹാളിലേക്കുള്ള റൂട്ട്-മാപ് താഴെ കൊടുക്കുന്നു..

Monday, October 26, 2009

Tuesday, October 20, 2009

സാരഥി കുവൈറ്റിന്‍റെ പത്താമത് വാര്‍ഷികവും, ഗാന്ധിജയന്തിയും ഓണാഘോഷവും

സാരഥി കുവൈറ്റിന്‍റെ പത്താമത് വാര്‍ഷികവും, ഗാന്ധിജയന്തിയും ഓണാഘോഷവും ഒക്ടോബര്‍ 2, 2009ല്‍ അബ്ബാസിയ മരീന ഹാളില്‍ വച്ച് നടത്തപ്പെട്ടു. പ്രസ്തുത ചടങ്ങിന്‍റെ ചില പ്രസക്ത ചിത്രങ്ങളും മാധ്യമ വാര്‍ത്തയും...

















Thursday, September 17, 2009

സാരഥി-ഹവല്ലി യൂണിറ്റിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം


സാരഥി-കുവൈറ്റ്‌ ഹവല്ലി യൂണിറ്റ്‌ അംഗങ്ങള്‍ ഈ വര്‍ഷത്തെ യൂണിറ്റ്തല ഓണം സെപ്റ്റംബര്‍ 11നു സമുചിതമായി ആഘോഷിച്ചു. ഇതാ ചില പ്രസക്ത ഭാഗങ്ങള്‍.....

Wednesday, June 10, 2009

See-off accorded to Sri K.R. Rajan & Family

മുപ്പതിലധികം വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ആദ്യകാല സാരഥി-കുവൈറ്റ്‌ അംഗവും ഏവര്‍ക്കും പ്രിയപ്പെട്ട നമ്മുടെ കുടുംബാംഗവുമായ ശ്രീ K.R. രാജനും കുടുംബത്തിനും സാരഥി കുവൈറ്റ്‌-ഹവല്ലി യൂണിറ്റ്‌ ഇക്കഴിഞ്ഞ ജൂണ്‍ 5ന് അബുഹലീഫയില്‍വച്ച് സമുചിതമായ യാത്രയയപ്പ് നല്‍കി. സാരഥി കുവൈറ്റ്‌-ഹവല്ലി യൂണിറ്റ്‌ ജോയിന്‍റ് കണ്‍വീനര്‍ ശ്രീ. സത്യശീലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ്‌ സെക്രട്ടറി അഡ്വ. അനൂപ്‌ വാസു ശ്രീ. K.R.രാജന് മമെന്‍റ്റോ നല്‍കി ആദരിച്ചു. സാരഥി-കുവൈറ്റ്‌ വൈസ്-പ്രസിഡന്‍റ് ശ്രീ. ഹരിലാല്‍ കേളമംഗലം, ജനറല്‍ സെക്രട്ടറി ശ്രീ. ശിവദാസ്‌ മുല്ലശ്ശേരി, സാരഥി-ട്രസ്റ്റ്‌ ചെയര്‍മാന്‍ അഡ്വ. N.S. അരവിന്ദാക്ഷന്‍, സെക്രട്ടറി അഡ്വ. P.G. ശശിധരപണിക്കര്‍, അഡ്വ. മഹേന്ദ്രകുമാര്‍, ശ്രീ. P.R. സജീവ്‌, അഡ്വ. അനൂപ്‌ വാസു, ശ്രീ. K.K. മോഹനന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.