Sunday, April 25, 2010

സാരഥി കുവൈറ്റ്-കുടുംബസംഗമം-2010; റിപ്പോര്‍ട്ടും ചിത്രങ്ങളും

സാരഥി കുവൈറ്റ്‌ കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില്‍ 2010 ഏപ്രില്‍ 23ന് രാവിലെ 10 മണിക്ക് മിഷ്റഫ് ഗാര്‍ഡനില്‍ വച്ച് 'കുടുംബസംഗമം-2010 ' എന്ന പേരില്‍ സാരഥി കുടുംബാംഗങ്ങളുടെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. ദൈവദശകം ആലപിച്ച് ചടങ്ങുകള്‍ ആരംഭിച്ചു. സാരഥി-കുവൈറ്റ്‌ അധ്യക്ഷന്‍ ശ്രീ.N. ശശിധരന്‍ 'കുടുംബസംഗമം-2010' ഉദ്ഘാടനം ചെയ്തു. 


അംഗങ്ങളുടെ 'മാര്‍ച്ച്‌-പാസ്റ്റ്നു' ശേഷം സാരഥി-കുവൈറ്റിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും ശ്രീനാരായണ ഗുരുദര്‍ശനങ്ങളെ ആസ്പദമാക്കി ഓരോ വിഷയം അവതരിപ്പിച്ചു. അതില്‍ ഞങ്ങളുടെ യൂണിറ്റിനെ പ്രതിനിധീകരിച്ച് ശ്രീമതി. നിഷ അനൂപ്‌ അവതരിപ്പിച്ച 'ദൈവദശകത്തിന്‍റെ കാലിക പ്രസക്തി' (Contemporary Relevance of Daivadadashakam) എന്ന വിഷയം ഏറെ ശ്രദ്ധിക്കപ്പെട്ടു. (പ്രസ്തുത വിഷയത്തിന്‍റെ പൂര്‍ണ്ണരൂപം, വായനക്കാര്‍ക്കായി ഞങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്).


തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ, കായിക പരിപാടികള്‍ അവതരിപ്പിച്ചു. പ്രഭാതഭക്ഷണവും പിന്നീട് ഉച്ചഭക്ഷണവും അംഗങ്ങള്‍ക്കായി ഒരുക്കിയിരുന്നു.


പിന്നീട്, കുടുംബസംഗമം-2010ല്‍ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും, സാരഥി-കുവൈറ്റ്‌ വനിതാ വിഭാഗം 2010 ജനുവരി 08ന് സംഘടിപ്പിച്ച 'സര്‍ഗസംഗമം-2009'ല്‍ പങ്കെടുത്ത കുട്ടികള്‍ക്കും വനിതകള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണവും നിര്‍വഹിച്ചു. വൈകിട്ട് 4.30 യോടെ പൂര്‍ണ്ണമത: ചൊല്ലി കുടുംബസംഗമം-2010 സമാപിച്ചു.


പ്രതികൂല കാലാവസ്ഥയും മറ്റുപ്രശ്നങ്ങളും അതിജീവിച്ച് കുടുംബസംഗമം-2010 വിജയിപ്പിച്ച എല്ലാ സാരഥി കുടുംബാംഗങ്ങളോടും കുട്ടികളോടും ഞങ്ങള്‍ നന്ദി അറിയിക്കുന്നു. നിലവാരമുള്ള കലാ-കായിക-വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്തി മികവുറ്റരീതിയില്‍ തുടര്‍ന്നും സാരഥി കുടുംബ-കൂട്ടായ്മ സംഘടിപ്പിക്കാന്‍ കേന്ദ്ര നേതൃത്തത്തിനു സാധിക്കട്ടേയെന്നും ഞങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.


കുടുംബസംഗമം-2010ലെ ചില ചിത്രങ്ങള്‍ ഇതാ: ...


No comments: