ചടങ്ങിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു :-
Friday, August 27, 2010
Guru Jayanthi 2010
ചടങ്ങിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു :-
Sunday, July 25, 2010
ONAM 2010
Thursday, July 15, 2010
Wednesday, July 7, 2010
Tuesday, June 8, 2010
ശ്രീ. ചന്ദ്രശേഖരനും കുടുംബത്തിനും യാത്രയയപ്പ് നല്കി.
Thursday, May 27, 2010
ദിപിന് സുധാകരന് ആശംസകള്‍
(കേരള കൌമുദിയിലും (മെയ് 25 , 2010 ), ഹിന്ദുവിലും ദിപിനെ കുറിച്ച് വന്ന വാര്‍ത്തകള്‍ താഴെ കൊടുക്കുന്നു):
Sunday, May 16, 2010
Saturday, May 8, 2010
അഥുല്‍ രാംദാസിന് ആശംസകള്‍
Tuesday, May 4, 2010
ദൈവദശകത്തിന്റെ കാലികപ്രസക്ത്തി (ഭാഗം. 1)
ദൈവദശകത്തിന്റെ കാലികപ്രസക്ത്തി (ഭാഗം 2)
"ഒരു കോടി ദിവാകരരോത്തുയരും പടി
ദൈവദശകത്തിന്റെ കാലികപ്രസക്ത്തി (ഭാഗം 3)
Wednesday, April 28, 2010
NRITHANJALI 2010
Sunday, April 25, 2010
സാരഥി കുവൈറ്റ്-കുടുംബസംഗമം-2010; റിപ്പോര്‍ട്ടും ചിത്രങ്ങളും
അംഗങ്ങളുടെ 'മാര്‍ച്ച്-പാസ്റ്റ്നു' ശേഷം സാരഥി-കുവൈറ്റിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും ശ്രീനാരായണ ഗുരുദര്‍ശനങ്ങളെ ആസ്പദമാക്കി ഓരോ വിഷയം അവതരിപ്പിച്ചു. അതില്‍ ഞങ്ങളുടെ യൂണിറ്റിനെ പ്രതിനിധീകരിച്ച് ശ്രീമതി. നിഷ അനൂപ് അവതരിപ്പിച്ച 'ദൈവദശകത്തിന്റെ കാലിക പ്രസക്തി' (Contemporary Relevance of Daivadadashakam) എന്ന വിഷയം ഏറെ ശ്രദ്ധിക്കപ്പെട്ടു. (പ്രസ്തുത വിഷയത്തിന്റെ പൂര്‍ണ്ണരൂപം, വായനക്കാര്‍ക്കായി ഞങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്).
Monday, April 19, 2010
ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍-PAC മെമ്പര്‍മാര്‍ക്ക് ആശംസകള്‍
ഭാഗവത പ്രഭാഷണം

Sunday, April 18, 2010
Saturday, April 17, 2010
We Complete Two Year Today....
In this unique occasion we present here, the total visitor statistics and country share of visits in our Blog:
Average per day visitors: 22
![]() | India [32%] | |
![]() | United States [17%] | |
![]() | Kuwait [12%] | |
![]() | United Kingdom [7%] | |
![]() | Malaysia [4%] | |
![]() | Saudi Arabia [4%] | |
![]() | United Arab Emirates [3%] | |
![]() | Norway [2%] | |
![]() | Portugal [2%] | |
![]() | Germany [2%] | |
![]() | Sri Lanka [2%] | |
![]() | Philippines [1%] | |
![]() | Ireland [1%] | |
![]() | Netherlands [1%] | |
![]() | Russia [1%] | |
![]() | Qatar [1%] | |
![]() | European Union [1%] | |
![]() | Pakistan [1%] | |
![]() | Bahrain [1%] | |
![]() | Nigeria [1%] | |
![]() | Switzerland [1%] | |
![]() | Oman [1%] | |
![]() | Algeria [1%] | |
![]() | Spain [1%] |
We thank all of our visitors and well-wishers from Kuwait and abroad for their support and wish that it will be continued with renewed intensity and vigour.
Wednesday, April 14, 2010
ഏവര്‍ക്കും വിഷു ആശംസകള്‍. ..
Tuesday, April 6, 2010
Report & Photos of 'Picnic-2010' of Hawalli Unit
First in the agenda of the Picnic was a brief assessment of the progress made in the informal education program conceived by the Hawalli Unit of Saradhi-Kuwai under title ‘Padashala’. The Padashala teachers viz., Mrs. Nisha Anoop, Mrs. Sindhu Sajeev, Mrs. Sheeja Rajendran, Mrs. Rema Vidyadharan and Mrs. Rija Ramdas were jointly presided over the session. The Unit Members were unanimous in expressing their appreciation on the unique endeavour of Padashala and its current make up and going. However quite a few suggestions were also aired in.
Mrs. Nisha Anoop has, thereafter, mooted a variety of suggestions aimed to enrich the Padashala curriculum and to develop the creative skills and camaraderie of children in the Padashala. She also suggested a dress-code for Padashala students mainly for using in public functions. The session unanimously agreed to off-white pyjamas for boys and same colour skirt and top for girls. The session concluded by a vote of thanks tendered by Mrs. Sindhu Sajeev.
Thereafter, mementos were given away to all the Padashala teachers in honour of their services. The President of Saradhi-Kuwait Mr. N. Sasidharan presented memento to Mrs. Nisha Anoop. The Saradhi Trust Chairman Mr. Adv. N.S. Aravindakshan presented memento to Mrs. Sindhu Sajeev. The Saradhi Trust Secretary Mr. Adv. Sashidhara Panicker presented memento to Mrs. Sheeja Rajendran. The Treasurer of Saradhi-Kuwait Mr. K.R. Mohandas presented memento to Mrs. Rema Vidyadharan and the Saradhi Women’s Wing Chairperson Mrs. Rethi Dinesh presented memento to Mrs. Rija Ramdas.
Next came the turn of Mr. Nithin Kumar who virtually unleashed a tranche of games and fun-fillers for the entertainment kids and adults. Starting with musical chair for kids and ladies, the line-up of games n’ fun were comprised of frisbee-throwing, running race for kids and gents, musical-ring for ladies, lemon & spoon, animated javelin throw, team building, quick-questions n' spot prizes etc. Needless to say that the quick-questions n' spot prizes have literally stole the show. In the meanwhile there was a brief lunch break in the picnic. The picnickers were provided with food for meagre costs. The picnic ended at 18.00 hours but due to the paucity of time, many of the games n’ fun-busters that originally chartered are reserved for the next assemblage.
We now record our sincere thanks to each and everyone of our family including Saradhi central officials, members of our co-units who taken their part in making this picnic a grant and memorable event. Hope we could jointly work out yet another picnic with even more numbers of fun n’ games once again this year.
Here come some snaps of few moments of our picnic.......n'joy...!
Wednesday, March 31, 2010
സാരഥി കുവൈറ്റിന്റെ 2010 -2011 വര്‍ഷത്തെ ഭാരവാഹികള്‍

പുതിയ വനിതാ വിഭാഗം ഭാരവാഹികള്യഥാക്രമം: ശ്രീമതി. രതീ ദിനേശ് (ചെയര്‍ പെഴ്സണ്‍), ശ്രീമതി. സുജൈ രാധാകൃഷ്ണന് (സെക്രട്ടറി), ശ്രീമതി. നിമ്മി അജയകുമാര്‍ (ട്രെഷറാര്‍), ശ്രീമതി. ശാന്തമ്മ ബാബുചന്ദ്രന് (വൈസ് ചെയര്‍ പെഴ്സണ്‍), ശ്രീമതി. ഗിരിജാദേവി പൊന്നന് (ജോ. സെക്രട്ടറി), ശ്രീമതി. റോസി സോധര് (ജോ.ട്രെഷറാര്‍).
Tuesday, March 30, 2010
സാരഥി ഓണാഘോഷം: ഒരു പുനര്‍വിചിന്തനം
ഈ ആശയഗതിയെ ഊന്നി ഹവല്ലി യൂണിറ്റില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ചിലനിര്‍ദേശങ്ങള്‍ ചുവടെചേര്‍ക്കുന്നു:
1. സാരഥി കുവൈറ്റിന്റെ ഓണാഘോഷം പൂര്‍ണ്ണമായും സാരഥി കുടുംബാംഗങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തുക. ഓണാഘോഷം എന്നത് കൊണ്ട് ഉദേശിക്കുന്നത് സാരഥി ഓണാഘോഷവും ചതയാഘോഷവുമാണ്. പ്രസ്തുത ഓണാഘോഷത്തില്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ സാരഥി അംഗങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കും മാത്രമായി നിശ്ചയിക്കുക.
2. മേല്‍പ്പറഞ്ഞ പരിപാടികള്‍ നടത്തുന്നതിനുള്ള സാമ്പത്തികം പ്രധാനമായും അംഗങ്ങളില്‍ നിന്നും മറ്റും സംഭാവനകളില്‍കൂടി സമാഹരിക്കുക. കൂടാതെ റാഫിള്‍ കൂപ്പണ്‍, സാരഥിക്ക് പുറത്ത് വിതരണം ചെയ്യുന്നപക്ഷം അത് പ്രവേശനത്തിനുള്ള പാസ് അല്ല എന്നുള്ള വിവരം എന്ന് വ്യക്തമായി രേഖപ്പെടുത്തുക.
3. സാരഥിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം നാട്ടില്‍നിന്നുള്ള കലാകാരന്മാരെ പ്രധാനമായും ഉള്‍പ്പെടുത്തികൊണ്ട് സാരഥി അംഗങ്ങള്‍ക്കും മറ്റു പൊതു വിഭാഗങ്ങള്‍ക്കുമായി ഒരു paid-program പ്രതെയ്കം നടത്തുക.
4. പക്ഷെ സീറ്റിംഗ് കപ്പാസിറ്റിക്കനുസരണമായി പ്രവേശനം പ്രതെയ്കം പാസ്സുമൂലം നിയന്ത്രിക്കണം. സ്പോണ്‍സര്‍ഷിപ്പ്, പരസ്യം, റാഫിള്‍ കൂപ്പണ്‍ തുടങ്ങി സാധ്യമായ എല്ലാ ധനാഗമമാര്‍ഗങ്ങളും ഈ paid-programല്‍ ഉപയോഗിക്കാവുന്നതാണ്. പക്ഷെ ഇവിടെയും റാഫിള്‍ കൂപ്പണ്‍ വിതരണം ചെയ്യുന്ന പക്ഷം അത് പ്രവേശനത്തിനുള്ള പാസ് അല്ല എന്ന് പ്രതെയ്കം രേഖപ്പെടുത്തണം.
5. പ്രസ്തുത paid programനായി വേനലവധിക്കാലം ഒഴിവാക്കി മറ്റേതെങ്കിലും അനുയോജ്യമായ സമയം തിരഞ്ഞെടുക്കണം.
Saturday, March 27, 2010
Sunday, March 14, 2010
കുടുംബസംഗമം 2010
Monday, February 22, 2010
ഹവല്ലി യൂണിറ്റ് -മ്യൂസിക് സ്കിറ്റ് (വീഡിയോ)-സര്‍ഗസംഗമം-2009
2010 വര്‍ഷത്തെ നിയുക്ത യൂണിറ്റ് ഭാരവാഹികള്‍
2009 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട്
സാരഥി ഹവല്ലി യൂണിറ്റിന്റെ 2009 വര്‍ഷത്തിലെ പ്രവര്‍ത്തങ്ങളുടെ ഒരു ഹ്രസ്വമായ വിവരണം വായിക്കുന്നു: 01.01 .2009 ല്‍ ശ്രീ. മഹേന്ദ്രകുമാറിന്റെ വസതിയില്‍ വച്ച് നടത്തിയ വാര്‍ഷിക പൊതുയോഗത്തില്‍ നിലവിലുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. അന്നുതൊട്ട് നാളിതുവരെ 9 യൂണിറ്റ് മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചു.
യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍
- സാരഥി ട്രസ്റ്റിന്റെ ഭാവി പരിപാടികള്‍ക്കായി മുതല്‍കൂട്ടണം എന്ന ഉദ്ദേശത്തില്‍ സാരഥി ട്രസ്റ്റ്-ഫണ്ട് എന്ന പേരില്‍ ഒരു നിക്ഷേപ-വഞ്ചിക 01 .01 .2009 ല്‍ യൂണിറ്റില്‍ വിതരണം ചെയ്തു. അതു വഴി സമാഹരിച്ച തുക തിട്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
- ഏപ്രില്‍ 3, 2009ല്‍ ഒരു യൂണിറ്റ് പിക് നിക്ക് സംഘടിപ്പിച്ചു. യൂണിറ്റ് അംഗങ്ങളും കുട്ടികളും പരമാവധി ആസ്വദിച്ച പ്രസ്തുത പിക്നിക് മഴമൂലം ശ്രീ. n. ശശിധരന്റെ വസതിയില്‍ വച്ച് നടത്തപെട്ടു.
മുന്‍ യൂണിറ്റ് കണ്‍വീനറും സാരഥി-കുവൈറ്റില്‍ വിവിധ തുറകളില്‍ പ്രവര്‍ത്തിച്ചതുമായ ശ്രീ. K.R. രാജന് അദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്നതിന്റെ ഭാഗമായി സമുചിതമായ യാത്രയയപ്പ് ശ്രീ. സുനില്‍കുമാറിന്റെ വസതിയില്‍ വച്ച് (മഹബുള) ജൂണ്‍ 5 , 2009 ല്‍ നടത്തി.പ്രസ്തുത ചടങ്ങില്‍ അദേഹത്തിന് മനോഹരമായ ഒരു മെമന്റ്റോയും നല്കി ആദരിക്കുകയുണ്ടായി . - ഈ വര്‍ഷത്തെ യൂണിറ്റ് ഓണം സെപ്റ്റംബര്‍ 11ന് ശ്രീ. സുനില്‍ കുമാറിന്റെതന്നെ വസതിയില്‍ വച്ച് (മഹബുള) നടത്തി. അംഗങ്ങളുടെയും കുട്ടികളുടെയും പാട്ടും നൃത്തവും യൂണിറ്റിലെ വിവിധ കുടുംബങ്ങള്‍ തയ്യാറാക്കിയ സദ്യവട്ടങ്ങളും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു ചടങ്ങായിരുന്നു അത്.
- ശ്രീനാരായണ ഗുരുദേവന്റെ 82-)0 സമാധിദിനം സെപ്റ്റംബര്‍ 21ന് യൂണിറ്റ് സെക്രട്ടറിയുടെ വസതിയില്‍ വച്ച് ആചരിച്ചു.
- സാരഥി അംഗങ്ങളുടെ കുട്ടികള്‍ക്കായി ഹവല്ലി യൂണിറ്റ് ആവിഷ്ക്കരിച്ച മത-ഭാഷ പഠന പദ്ധതിയായ 'പാഠശാല'യുടെ ഉദ്ഘാടനം ഒക്ടോബര്‍ 30ന് സാല്‍മിയ സോപാനം ഹാളില്‍ വച്ച് നടത്തി. സാരഥി പ്രസിഡണ്ട് ശ്രീ. അഞ്ജലികുമാര്‍), സാരഥി ട്രസ്റ്റ് ചെയര്മാന് ശ്രീ. അഡ്വ. അരവിന്ദാക്ഷന്, സാരഥി ജനറല്സെക്രെട്ടറി ശ്രീ. ശിവദാസ് മുല്ലശ്ശേരി, സാരഥി ട്രസ്റ്റ് സെക്രെട്ടറി ശ്രീ. അഡ്വ. ശശിധരപണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പാഠശാല ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പാഠശാലയിലെ ആദ്യ ക്ലാസ്സ് അന്നേദിവസംതന്നെ ശ്രീമതി. നിഷ അനൂപിന്റെ നേതൃത്തത്തില്നടന്നു. നാളിതുവരെ മുടക്കംകൂടാതെ മാസത്തില്‍ രണ്ടു ക്ലാസ്സ് എന്നരീതിയില്‍ പാഠശാല ഇതുവരെ 7ക്ലാസ്സില്‍ എത്തി നില്ക്കുന്നു. 19 കുട്ടികള്‍ പാഠശാലയില്‍ പഠനം നടത്തുന്നുണ്ട്.
യൂണിറ്റിലെ ഈ വര്‍ഷത്തെ മറ്റു ചില നേട്ടങ്ങള്‍:
- മെയ് 1, 2009നു മിഷ്റഫ് ഗാര്‍ഡനില്‍ വച്ച് നടന്ന സാരഥി-കുവൈറ്റ് മെഗാ കുടുംബ സംഗമത്തില്‍ ഹവല്ലി യൂണിറ്റിനെ പ്രതിനിധീകരിച്ച ശ്രീമതി. നിഷ അനൂപിന് പ്രസംഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു.
- 2010 ജനുവരി 8ന് നടന്ന സര്ഗസംഗമത്തില് നമ്മുടെ യൂണിറ്റിലെ കുട്ടികളായ അഥുല്‍ രാംദാസ്, റിഡോ രാംദാസ്, ആല്വിന്, ആയുഷ്, ഋഷി അനൂപ് എന്നിവര്‍ അവതരിപ്പിച്ച മ്യൂസിക്-സ്കിറ്റ് പ്രതെയ്കം ശ്രദ്ധ പിടിച്ചുപറ്റി.
Charity
ഈ വര്‍ഷം താഴെ പറയുന്ന രണ്ടു പേര്‍ക്ക് charity ഇനത്തില്‍ യൂണിറ്റിന് സഹായമെത്തിക്കാന്‍ കഴിഞ്ഞു:
- മംഗഫ് യൂണിറ്റിലെ സുഗതന് വേലായുധന് എന്ന സാരഥി മെമ്പറുടെ അടിയന്തിര ചികിത്സ ചെലവിലെക്കായിനമ്മുടെ യൂണിറ്റില്‍ നിന്ന് സമാഹരിച്ച K .D 75/-.
- ചങ്ങനാശ്ശേരിയിലെ വിജയമ്മ ശശിധരന് (കിഡ്നി രോഗം മൂലം ഡയാലിസിസ് ആവശ്യമായ) യൂണിറ്റിന്റെ charity ഫണ്ടില്‍ നിന്ന് നല്കിയ K.D 50 /-
പുതിയ അംഗങ്ങള്‍
ഈ വര്‍ഷം യൂണിറ്റില്‍ പുതിയതായി 6 അംഗങ്ങള്‍ ചേര്‍ന്നു. (ശ്രീ. ഉണ്ണി സജികുമാര്‍, രാജുമോന്, ശ്യാംകുമാര്‍, ശ്രീജിത്ത്, ഷിജു, ശ്രീമതി സുമതി എന്നിവര്‍.)
സാരഥി-കുവൈറ്റ് സംഘടിപ്പിച്ച എല്ലാ പരിപാടികളിലും നമ്മുടെ യൂണിറ്റിന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. സാരഥി-കുവൈറ്റ് ഓണാഘോഷത്തിന്റെ വിജയത്തിനായി നമ്മുടെ യൂണിറ്റ് സാധ്യമായ എല്ലാ സഹായങ്ങളും സെന്‍ട്രല്‍ കമ്മറ്റിക്ക് നല്കുകയുണ്ടായി. റാഫിള്‍ കൂപ്പണ്‍ വില്‍പ്പനയില്‍ നമുക്ക് K .D 413 സ്വരൂപിക്കാന്‍ കഴിഞ്ഞു. കൂടാതെ യൂണിറ്റ് അംഗങ്ങളുടെ സ്വകാര്യ സംഭാവനയായി K.D. 176/- നല്കി. വിവിധ പരസ്യ കോ-സ്പോണ്‍സര്‍ഷിപ് ഇനത്തില്‍ നമുക്ക് K.D. 775/- സ്വരൂപിക്കാന്‍ കഴിഞ്ഞു. സര്‍ഗസംഗമ-2009ന്റെ വിജയത്തിനായും യൂണിറ്റ് അംഗങ്ങള്‍ ഭക്ഷണം പാകം ചെയ്തു നല്‍കുന്നതടക്കമുള്ള എല്ലാവിധ സഹായങ്ങളും നല്കി. കൂടാതെ K.D. 33/- യൂണിറ്റ് സംഭാവനയായി നല്കുകയുമുണ്ടായി.
2009 വര്‍ഷത്തില്‍ ഹവല്ലി യൂണിറ്റിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാ നല്ലവരായ അംഗങ്ങള്‍ക്കും ഈ അവസരത്തില്‍ നന്ദി പറഞ്ഞുകൊള്ളുന്നു പ്രതെയ്കിച്ചു യൂണിറ്റിന്റെ പ്രവര്‍ത്തനത്തില്‍ എന്നും മുന്നിലുണ്ടായിരുന്ന ശ്രീ. K.K. മോഹന്‍. അദ്ദേഹത്തിന്റെ സേവനങ്ങള്‍ നിസ്സീമമാണ്. അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഈ ഭരണസമിതിയുടെ പേരില്‍ ഞാന്‍ രേഖപ്പെടുത്തുന്നു. കൂടാതെ ശ്രീ രാജേന്ദ്രന്. സജീവ്, നിതിന്‍, v.t.ശശി, ലാലു എന്നീ അംഗങ്ങളോടും പ്രതെയ്കം നന്ദി രേഖപ്പെടുത്തുന്നു.
യൂണിറ്റിന്റെ പ്രവര്‍ത്തനത്തില്‍ എന്നോടൊപ്പം സഹകരിച്ച കണ്‍വീനര്‍ ശ്രീ. ശശിധരന്, സത്യശീലന്, സുരേഷ്, മഹേദ്രകുമാര്, രാംദാസ്, ദീപു, വിദ്യാധരന് എന്നിവരോടും കൂടാതെ സഹായങ്ങളും മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി എപ്പോഴും മുന്നിലുണ്ടായിരുന്ന സാരഥി സെന്‍ട്രല്‍ ട്രെഷറര്‍ ശ്രീ. മോഹന്‍ദാസിനോടും പ്രതെയ്കം നന്ദി രേഖപ്പെടുത്തി കൊണ്ട് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.
ഗുരുസ്മരണകളോടെ,
അനൂപ് വാസു, യൂണിറ്റ് സെക്രെട്ടറി