Thursday, June 18, 2015

ഹവല്ലി യൂനിറ്റ് കുട്ടികൾ ഗുരുകുലം വാർഷിക വേദിയിൽ !!!!!


ഗുരുകുലം ഹവല്ലി യൂനിറ്റ് സെക്രട്ടറി സുദേവ് പാഠശാല ചരിത്രം ഗുരുകുലം വാർഷിക വേദിയിൽ അവതരിപ്പിക്കുന്നു !!!!!!!!!!!!!!!!



ബഹുമാനപ്പെട്ട സദസ്സിനു ഗുരുദേവ നാമത്തിൽ നമസ്കാരം !!! സാരഥി ഹവല്ലി യൂണിറ്റിന്റെ മലയാളഭാഷപഠനം 30/ 10/ 2009 ൽ ആരംഭിച്ചു .ആദ്യ ക്ലാസ്സ് ശ്രീമതി നിഷറ്റീച്ചറിന്റെ നേതൃത്വത്തിൽ ആണ് തുടങ്ങിയത്. മലയാള ഭാഷാപഠനം , ഗുരുദേവ കൃതികളെപ്പറ്റി പഠിപ്പിക്കുക , ആർഷഭാരത സംസ്കാരത്തെ പ്പറ്റി യും ,ഹിന്ദു പുരാണങ്ങളും, ആചാരങ്ങളും പഠിപ്പിക്കുക എന്നിവയാണ് ലക്ഷ്യം . തുടക്കത്തിലുണ്ടായിരുന്ന വിദ്യാർഥികൾ പലരും ഉപരിപഠനത്തിനു നാട്ടിൽ പോയി . ശ്രീമതി സിന്ധു ടീച്ചർ , സുശീലാ വിജയകുമാർ , ഷീജ രാജൻ , ശ്രീ വിഷ്ണു വിജയകുമാർ എന്നിവർ തുടർന്ന് ക്ലാസ്സെടുത്തു . സാരഥി കുവൈറ്റ്‌ ഗുരുകുലം എന്നപേരിൽ കേന്ദ്രീകൃത വിദ്യാഭ്യാസ പരിപാടി തുടങ്ങിയതു കൊണ്ട് ഞങ്ങൾ സാൽമിയ യൂനിട്ടിനോട് ചേർന്ന് പഠനം തുടരുന്നു. ഇതുവരെയായി മലയാളഭാഷ എഴുതാനും വായിക്കാനും ഞങ്ങൾ പഠിച്ചു കഴിഞ്ഞു.ഗുരു ദേവനെപ്പറ്റി യും , ഗുരുക്രിതികലെപ്പറ്റി യും അറിയാൻ കഴിഞ്ഞു. ഒരുകാര്യത്തിൽ ഞങ്ങള്ക്ക് വിശ്വാസമുണ്ട്‌ ഞങ്ങളുടെ ചേട്ടന്മാർക്കും ,ചേച്ചിമാർക്കും സ്വന്തം നാട്ടിൽ അന്യരെ പോലെ ജീവിക്കേണ്ടി വരില്ല. പ്രവാസികളായ നമ്മൾ നമ്മുടെ സംസ്കാരത്തെ മുറുകെപ്പിടിച്ചു മുന്നേറാൻ ഇതുമൂലം കഴിയുമെന്നു എനിക്ക് വിശ്വാസം ഉണ്ട്. ഗുരുകുലം പരിപാടി അതിനു കൂടുതൽ ഊർജ്ജം പകരുമെന്നുള്ള വിശ്വാസത്തോടെ ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു . നമസ്കാരം !!!!!










No comments: