Sunday, November 22, 2009

ശ്രീനാരായണഗുരു-അമര്‍ചിത്രകഥ



ശ്രീനാരായണഗുരുദേവനെ
കുറിച്ച് ഏകദേശം 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രസിദ്ധീകരിച്ച അമര്‍ചിത്രകഥയുടെ ഇംഗ്ലീഷ്പതിപ്പ് അടുത്തകാലത്ത്‌ ഒരു സുഹൃത്ത്‌ അയച്ചുതരികയുണ്ടായി.

പ്രസ്തുത അമര്‍ചിത്രകഥയുടെ 28 പേജുകള്‍ ഉള്ള pdf രൂപം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഇത് ഏവര്‍ക്കും പ്രത്യകിച്ച് കുട്ടിള്‍ക്ക് ഗുരുദേവനെ അറിയാനായി വളരെയധികം ഉപകാരപ്പെടുമെന്നു വിശ്വസിക്കുന്നു.


Monday, November 2, 2009

പാഠശാല ഉദ്ഘാടനത്തിന്‍റെ പ്രസക്ത ചിത്രങ്ങള്‍

30.10.2009ല്‍ സാരഥി കുവൈറ്റ്‌-ഹവല്ലി യൂണിറ്റ് 'പാഠശാല' എന്ന അനൌപചാരിക വിദ്യഭ്യാസ പദ്ധതിക്കു തുടക്കം കുറിച്ചു. സാല്‍മിയ സോപാനം ഹാളില്‍ വൈകിട്ട് 6 മണിക്ക് നടന്ന ചടങ്ങില്‍ സാരഥി പ്രസിഡന്‍റ് ശ്രീ. അഞ്ജലികുമാര്‍, സാരഥി ട്രസ്റ്റ്‌ ചെയര്‍മാന്‍ ശ്രീ. അഡ്വ. അരവിന്ദാക്ഷന്‍, സാരഥി ജനറല്‍ സെക്രട്ടറി ശ്രീ. ശിവദാസ്‌ മുല്ലശ്ശേരി, സാരഥി ട്രസ്റ്റ്‌ സെക്രട്ടറി ശ്രീ. അഡ്വ. ശശിധരപണിക്കര്‍ എന്നിവര്‍ സംയുക്തമായി ഭദ്രദീപം തെളിച്ച് പാഠശാലയുടെ ഉദ്ഘടനകര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് പാഠശാലയിലെ ആദ്യ ക്ലാസ്സ്‌ ശ്രീമതി. നിഷ അനൂപിന്‍റെ നേതൃത്തത്തില്‍ ആരംഭിച്ചു.


മലയാളം അറിയാത്തവരെ കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്ക് വേണ്ടായെന്ന് ...



ഡോ.പല്പ്പു അനുസ്മരണം