Monday, February 22, 2010

ഹവല്ലി യൂണിറ്റ് -മ്യൂസിക് സ്കിറ്റ് (വീഡിയോ)-സര്‍ഗസംഗമം-2009

സാരഥി-കുവൈറ്റ്‌ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ 08 .01 .2010ല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന സര്‍ഗസംഗമം-2009ല്‍ ഹവല്ലി യൂണിറ്റിലെ അഥുല്‍ രാംദാസ്, റിഡോ രാംദാസ്. ആല്‍വിന്‍. ആയുഷ്, ഋഷി അനൂപ്‌ എന്നീ കുട്ടികള്‍ അവതരിപ്പിച്ച മ്യൂസിക് സ്കിറ്റ് (വീഡിയോ ഫയല്‍).


2010 വര്‍ഷത്തെ നിയുക്ത യൂണിറ്റ് ഭാരവാഹികള്‍

29.01.2010ല്‍ ശ്രീ. n. ശശിധരന്‍റെ വസതിയില്‍ വച്ചു നടന്ന യൂണിറ്റ് തിരഞ്ഞെടുപ്പില്‍ ഐകകണ്ട്ട്യെന തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് ഭാരവാഹികള്‍:

2009 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട്

പ്രിയ സാരഥി ഹവല്ലി യൂണിറ്റ് കുടുംബാംഗങ്ങളെ,

സാരഥി ഹവല്ലി യൂണിറ്റിന്‍റെ 2009 വര്‍ഷത്തിലെ പ്രവര്‍ത്തങ്ങളുടെ ഒരു ഹ്രസ്വമായ വിവരണം വായിക്കുന്നു: 01.01 .2009 ല്‍ ശ്രീ. മഹേന്ദ്രകുമാറിന്‍റെ വസതിയില്‍ വച്ച് നടത്തിയ വാര്‍ഷിക പൊതുയോഗത്തില്‍ നിലവിലുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. അന്നുതൊട്ട് നാളിതുവരെ 9 യൂണിറ്റ് മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചു.

യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍
  • സാരഥി ട്രസ്റ്റിന്‍റെ ഭാവി പരിപാടികള്‍ക്കായി മുതല്‍കൂട്ടണം എന്ന ഉദ്ദേശത്തില്‍ സാരഥി ട്രസ്റ്റ്‌-ഫണ്ട്‌ എന്ന പേരില്‍ ഒരു നിക്ഷേപ-വഞ്ചിക 01 .01 .2009 ല്‍ യൂണിറ്റില്‍ വിതരണം ചെയ്തു. അതു വഴി സമാഹരിച്ച തുക തിട്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
  • ഏപ്രില്‍ 3, 2009ല്‍ ഒരു യൂണിറ്റ് പിക് നിക്ക് സംഘടിപ്പിച്ചു. യൂണിറ്റ് അംഗങ്ങളും കുട്ടികളും പരമാവധി ആസ്വദിച്ച പ്രസ്തുത പിക്നിക് മഴമൂലം ശ്രീ. n. ശശിധരന്‍റെ വസതിയില്‍ വച്ച് നടത്തപെട്ടു.
    മുന്‍ യൂണിറ്റ് കണ്‍വീനറും സാരഥി-കുവൈറ്റില്‍ വിവിധ തുറകളില്‍ പ്രവര്‍ത്തിച്ചതുമായ ശ്രീ. K.R. രാജന് അദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്കു മടങ്ങുന്നതിന്‍റെ ഭാഗമായി സമുചിതമായ യാത്രയയപ്പ് ശ്രീ. സുനില്‍കുമാറിന്‍റെ വസതിയില്‍ വച്ച് (മഹബുള) ജൂണ്‍ 5 , 2009 ല്‍ നടത്തി.പ്രസ്തുത ചടങ്ങില്‍ അദേഹത്തിന് മനോഹരമായ ഒരു മെമന്‍റ്റോയും നല്‍കി ആദരിക്കുകയുണ്ടായി .
  • ഈ വര്‍ഷത്തെ യൂണിറ്റ് ഓണം സെപ്റ്റംബര്‍ 11ന് ശ്രീ. സുനില്‍ കുമാറിന്‍റെതന്നെ വസതിയില്‍ വച്ച് (മഹബുള) നടത്തി. അംഗങ്ങളുടെയും കുട്ടികളുടെയും പാട്ടും നൃത്തവും യൂണിറ്റിലെ വിവിധ കുടുംബങ്ങള്‍ തയ്യാറാക്കിയ സദ്യവട്ടങ്ങളും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു ചടങ്ങായിരുന്നു അത്.
  • ശ്രീനാരായണ ഗുരുദേവന്‍റെ 82-)0 സമാധിദിനം സെപ്റ്റംബര്‍ 21ന് യൂണിറ്റ് സെക്രട്ടറിയുടെ വസതിയില്‍ വച്ച് ആചരിച്ചു.
  • സാരഥി അംഗങ്ങളുടെ കുട്ടികള്‍‍ക്കായി ഹവല്ലി യൂണിറ്റ് ആവിഷ്ക്കരിച്ച മത-ഭാഷ പഠന പദ്ധതിയായ 'പാഠശാല'യുടെ ഉദ്ഘാടനം ഒക്ടോബര്‍ 30ന് സാല്‍‍മിയ സോപാനം ഹാളില്‍ വച്ച് നടത്തി. സാരഥി പ്രസിഡണ്ട്‌ ശ്രീ. അഞ്ജലികുമാര്‍), സാരഥി ട്രസ്റ്റ്‌ ചെയര്‍മാന്‍ ശ്രീ. അഡ്വ. അരവിന്ദാക്ഷന്‍‍, സാരഥി ജനറല്‍സെക്രെട്ടറി ശ്രീ. ശിവദാസ് മുല്ലശ്ശേരി, സാരഥി ട്രസ്റ്റ്‌ സെക്രെട്ടറി ശ്രീ. അഡ്വ. ശശിധരപണിക്കര്‍ എന്നിവര്‍ ചേര്‍‍ന്ന് ഭദ്രദീപം കൊളുത്തി പാഠശാല ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പാഠശാലയിലെ ആദ്യ ക്ലാസ്സ്‌ അന്നേദിവസംതന്നെ ശ്രീമതി. നിഷ അനൂപിന്‍റെ നേതൃത്തത്തില്‍നടന്നു. നാളിതുവരെ മുടക്കംകൂടാതെ മാസത്തില്‍ ‍രണ്ടു ക്ലാസ്സ്‌ എന്നരീതിയില്‍ പാഠശാല ഇതുവരെ 7ക്ലാസ്സില്‍ എത്തി നില്‍ക്കുന്നു. 19 കുട്ടികള്‍ ‍ പാഠശാലയില്‍ ‍ പഠനം നടത്തുന്നുണ്ട്.

യൂണിറ്റിലെ ഈ വര്‍ഷത്തെ മറ്റു ചില നേട്ടങ്ങള്‍:

  • മെയ്‌ 1, 2009നു മിഷ്റഫ് ഗാര്‍ഡനില്‍ വച്ച് നടന്ന സാരഥി-കുവൈറ്റ്‌ മെഗാ കുടുംബ സംഗമത്തില്‍ ഹവല്ലി യൂണിറ്റിനെ പ്രതിനിധീകരിച്ച ശ്രീമതി. നിഷ അനൂപിന് പ്രസംഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു.
  • 2010 ജനുവരി 8ന് നടന്ന സര്‍ഗസംഗമത്തില്‍ നമ്മുടെ യൂണിറ്റിലെ കുട്ടികളായ അഥുല്‍ രാംദാസ്, റിഡോ രാംദാസ്, ആല്‍വിന്‍, ആയുഷ്, ഋഷി അനൂപ്‌ എന്നിവര്‍ അവതരിപ്പിച്ച മ്യൂസിക്‌-സ്കിറ്റ് പ്രതെയ്കം ശ്രദ്ധ പിടിച്ചുപറ്റി.

Charity

ഈ വര്‍ഷം താഴെ പറയുന്ന രണ്ടു പേര്‍ക്ക് charity ഇനത്തില്‍ യൂണിറ്റിന് സഹായമെത്തിക്കാന്‍ കഴിഞ്ഞു:

  • മംഗഫ് യൂണിറ്റിലെ സുഗതന്‍ വേലായുധന്‍ എന്ന സാരഥി മെമ്പറുടെ അടിയന്തിര ചികിത്സ ചെലവിലെക്കായിനമ്മുടെ യൂണിറ്റില്‍ നിന്ന് സമാഹരിച്ച K .D 75/-.
  • ചങ്ങനാശ്ശേരിയിലെ വിജയമ്മ ശശിധരന് (കിഡ്നി രോഗം മൂലം ഡയാലിസിസ് ആവശ്യമായ) യൂണിറ്റിന്‍റെ charity ഫണ്ടില്‍ നിന്ന് നല്‍കിയ K.D 50 /-

പുതിയ അംഗങ്ങള്‍
ഈ വര്‍ഷം യൂണിറ്റില്‍ പുതിയതായി 6 അംഗങ്ങള്‍ ചേര്‍ന്നു. (ശ്രീ. ഉണ്ണി സജികുമാര്‍, രാജുമോന്‍, ശ്യാംകുമാര്‍, ശ്രീജിത്ത്‌, ഷിജു, ശ്രീമതി സുമതി എന്നിവര്‍.)


സാരഥി-കുവൈറ്റ്‌ സംഘടിപ്പിച്ച എല്ലാ പരിപാടികളിലും നമ്മുടെ യൂണിറ്റിന്‍റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. സാരഥി-കുവൈറ്റ്‌ ഓണാഘോഷത്തിന്‍റെ വിജയത്തിനായി നമ്മുടെ യൂണിറ്റ് സാധ്യമായ എല്ലാ സഹായങ്ങളും സെന്‍ട്രല്‍ കമ്മറ്റിക്ക് നല്‍കുകയുണ്ടായി. റാഫിള്‍ കൂപ്പണ്‍ വില്‍പ്പനയില്‍ നമുക്ക് K .D 413 സ്വരൂപിക്കാന്‍ കഴിഞ്ഞു. കൂടാതെ യൂണിറ്റ് അംഗങ്ങളുടെ സ്വകാര്യ സംഭാവനയായി K.D. 176/- നല്‍കി. വിവിധ പരസ്യ കോ-സ്പോണ്‍സര്‍ഷിപ്‌ ഇനത്തില്‍ നമുക്ക് K.D. 775/- സ്വരൂപിക്കാന്‍ കഴിഞ്ഞു. സര്‍ഗസംഗമ-2009ന്‍റെ വിജയത്തിനായും യൂണിറ്റ് അംഗങ്ങള്‍ ഭക്ഷണം പാകം ചെയ്തു നല്‍കുന്നതടക്കമുള്ള എല്ലാവിധ സഹായങ്ങളും നല്‍കി. കൂടാതെ K.D. 33/- യൂണിറ്റ് സംഭാവനയായി നല്‍കുകയുമുണ്ടായി.


2009 വര്‍ഷത്തില്‍ ഹവല്ലി യൂണിറ്റിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാ നല്ലവരായ അംഗങ്ങള്‍ക്കും ഈ അവസരത്തില്‍ നന്ദി പറഞ്ഞുകൊള്ളുന്നു പ്രതെയ്കിച്ചു യൂണിറ്റിന്‍റെ പ്രവര്‍ത്തനത്തില്‍ എന്നും മുന്നിലുണ്ടായിരുന്ന ശ്രീ. K.K. മോഹന്‍. അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ നിസ്സീമമാണ്. അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഈ ഭരണസമിതിയുടെ പേരില്‍ ഞാന്‍ രേഖപ്പെടുത്തുന്നു. കൂടാതെ ശ്രീ രാജേന്ദ്രന്‍. സജീവ്‌, നിതിന്‍, v.t.ശശി, ലാലു എന്നീ അംഗങ്ങളോടും പ്രതെയ്കം നന്ദി രേഖപ്പെടുത്തുന്നു.


യൂണിറ്റിന്‍റെ പ്രവര്‍ത്തനത്തില്‍ എന്നോടൊപ്പം സഹകരിച്ച കണ്‍വീനര്‍ ശ്രീ. ശശിധരന്‍, സത്യശീലന്‍, സുരേഷ്, മഹേദ്രകുമാര്‍, രാംദാസ്, ദീപു, വിദ്യാധരന്‍ എന്നിവരോടും കൂടാതെ സഹായങ്ങളും മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി എപ്പോഴും മുന്നിലുണ്ടായിരുന്ന സാരഥി സെന്‍ട്രല്‍ ട്രെഷറര്‍ ശ്രീ. മോഹന്‍ദാസിനോടും പ്രതെയ്കം നന്ദി രേഖപ്പെടുത്തി കൊണ്ട് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.


ഗുരുസ്മരണകളോടെ,
അനൂപ്‌ വാസു, യൂണിറ്റ് സെക്രെട്ടറി

ലേഖനം